കു​റ്റ്യാ​ടി -കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ബ​സു​ക​ൾ ത​മ്മി​ൽ സ​മ​യ ത​ർ​ക്കം രൂ​ക്ഷം
Saturday, February 27, 2021 12:27 AM IST
പേ​രാ​മ്പ്ര: ഒ​രു വി​ഭാ​ഗം ബ​സു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഏ​ക​പ​ക്ഷീ​യ​മാ​യി സ​മ​യ​ക്ര​മം പു​ന​ക്ര​മീ​ക​രി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് വാ​ക്കു ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​വു​ന്ന​താ​യി പ​രാ​തി. ആ​ർ​ടി​ഒ അ​നു​വ​ദി​ച്ച സ​മ​യ​ത്തേ​ക്കാ​ൾ 20 മി​നി​ട്ടോ​ളം കൂ​ടു​ത​ൽ എ​ടു​ത്ത് കു​റ്റ്യാ​ടി​യി​ലും തി​രി​ച്ച് കോ​ഴി​ക്കോ​ടും എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ഒ​രു വി​ഭാ​ഗം ബ​സു​ക​ൾ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന പ​രാ​തി​യു​മു​ണ്ട്.
ഇരുസ്ഥലങ്ങളിലും എ​ത്തി​യ ഉ​ട​നെ തി​രി​ച്ച് ട്രി​പ്പ് പു​റ​പ്പെ​ടേ​ണ്ട ബ​സു​ക​ളു​ടെ ട്രി​പ്പ് മു​ട​ങ്ങു​ന്ന​തി​നും ഇ​ത് കാ​ര​ണ​മാ​വു​ന്നു. മ​ത്സ​ര ഓ​ട്ട​ത്തി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​വു​ന്ന ഈ ​ന​ട​പ​ടി​ക​ൾ തി​രു​ത്തു​ന്ന​തി​ന് അ​ധി​കൃ​തർ ശ്രദ്ധിക്കണമെന്നും ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രും ബ​സു​ട​മ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ സ​മ്മേ​ള​നം
കോ​ഴി​ക്കോ​ട്: ഓ​ൾ​കേ​ര​ള നൃ​ത്ത-​നാ​ട​ക അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ കു​ന്ന​മം​ഗ​ല​ത്ത് പി.​ടി.​എ. റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്യും.