സു​സ്ഥി​ര​വി​ക​സ​ന​മെ​ന്നാ​ല്‍ ല​ക്ഷ്യാ​ധി​ഷ്ഠി​ത ആ​സൂ​ത്ര​ണം: കി​ല ഡ​യ​റ​ക്ട​ര്‍
Saturday, February 27, 2021 12:27 AM IST
കോ​ഴി​ക്കോ​ട്: നാ​ട്ടി​ല്‍ എ​ന്തു ചെ​യ്തു എ​ന്ന​തി​നു​പ​ക​രം നാ​ട് എ​ങ്ങ​നെ മാ​റി എ​ന്ന് പ​റ​യാ​ന്‍ സാ​ധി​ക്കു​ന്ന വി​ധം ല​ക്ഷ്യാ​ധി​ഷ്ഠി​ത ആ​സൂ​ത്ര​ണ​മാ​ണ് സു​സ്ഥി​ര വി​ക​സ​നം എ​ന്ന​തു​കൊ​ണ്ട​ര്‍​ഥ​മാ​ക്കു​ന്ന​തെ​ന്ന് കി​ല ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ജോ​യ് ഇ​ള​മ​ണ്‍. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് കി​ല​യു​ടെ​യും ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല​യി​ല്‍ സു​സ്ഥി​ര​വി​ക​സ​നം: ഉ​ള്ള​ട​ക്ക​വും കാ​ഴ്ച​പ്പാ​ടും- പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷം എ​ന്ത് ചെ​യ്തു, വ​രു​ന്ന അ​ഞ്ചു വ​ര്‍​ഷം എ​ന്തു​ചെ​യ്യും എ​ന്നീ ചോ​ദ്യ​ങ്ങ​ള്‍​ക്കൊ​പ്പം എ​ന്ത് നേ​ടി, എ​ന്ത് നേ​ടും എ​ന്ന ചോ​ദ്യ​ങ്ങ​ള്‍​ക്കു​കൂ​ടി മ​റു​പ​ടി പ​റ​യാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് ക​ഴി​യ​ണം.
2030-ഓ​ടെ ലോ​കം കൈ​വ​രി​ക്കേ​ണ്ട 17 വി​ക​സ​ന അ​ജ​ണ്ട​ക​ള്‍ ആ​ണ് സു​സ്ഥി​ര വി​ക​സ​നം എ​ന്ന​തി​ലൂ​ടെ യു​എ​ന്‍ വി​ക​സ​ന പ​രി​പാ​ടി മു​ന്നോ​ട്ടു​വെ​യ്ക്കു​ന്ന​ത്. ഒ​രാ​ളെ​യും പി​ന്നി​ലേ​ക്ക് മാ​റാ​ന്‍ അ​നു​വ​ദി​ക്കി​ല്ല എ​ന്ന​താ​ണ് അ​തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ക എ​ന്ന മ​ഹ​ത്താ​യ കാ​ഴ്ച​പ്പാ​ടാ​ണ​ത്.
വി​ക​സ​നം എ​ന്ന​തു​കൊ​ണ്ട് ന​മ്മു​ടെ നാ​ട് എ​ന്തൊ​ക്കെ ല​ക്ഷ്യം വെ​യ്ക്കു​ന്നോ അ​തു​ത​ന്നെ​യാ​ണ് ആ​ഗോ​ള​ത​ല​ത്തി​ല്‍ യു​എ​ന്‍ വി​ക​സ​ന​പ​രി​പാ​ടി​യും ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ല്‍ നാ​ലു സെ​ഷ​നു​ക​ളി​ലാ​യി ക്ലാ​സു​ക​ള്‍​ന​ട​ന്നു. സു​സ്ഥി​ര​മാ​യ ആ​രോ​ഗ്യ സം​വി​ധാ​നം എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന ആ​രോ​ഗ്യ വി​ദ​ഗ്ധ​സ​മി​തി അം​ഗം ഡോ.​കെ.​പി. അ​ര​വി​ന്ദ​ന്‍ ക്ലാ​സെ​ടു​ത്തു.
കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം, പ​രി​സ്ഥി​തി, ദു​ര​ന്ത​നി​വാ​ര​ണം എ​ന്ന വി​ഷ​യം കോ​ള​ജി​യ​റ്റ് എ​ഡ്യു​ക്കേ​ഷ​ന്‍ റി​ട്ട.​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. പി.​കെ. ര​വീ​ന്ദ്ര​ന്‍ അ​വ​ത​രി​പ്പി​ച്ചു. സു​സ്ഥി​ര​വി​ക​സ​ന​വും തൊ​ഴി​ല്‍ മേ​ഖ​ല​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ന്‍ പ്ര​ഫ. ടി.​പി. കു​ഞ്ഞി​ക്ക​ണ്ണ​നും ദാ​രി​ദ്ര്യ​നി​ര്‍​മാ​ര്‍​ജ​ന​വും വി​ശ​പ്പു​ര​ഹി​ത സ​മൂ​ഹ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ കി​ല, എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഫാ​ക്ക​ല്‍​റ്റി കെ.​ബി. മ​ദ​ന്‍​മോ​ഹ​നും ക്ലാ​സെ​ടു​ത്തു. കി​ല റി​സ​ര്‍​ച്ച് അ​സോ​സി​യേ​റ്റ് ഡോ.​ആ​ര്‍.​വി. രാ​ജേ​ഷ് ഏ​കോ​പ​നം ന​ട​ത്തി.
ജ​ന​കീ​യാ​സൂ​ത്ര​ണം ജി​ല്ലാ ഫെ​സി​ലി​റ്റേ​റ്റ​ര്‍ ഇ.​പി. ര​ത്‌​നാ​ക​ര​ന്‍ ശി​ല്പ​ശാ​ല കോ ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചു. കാ​ര​പ്പ​റ​മ്പ് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ശി​ല്പ​ശാ​ല മേ​യ​ര്‍ ഡോ.​ബീ​ന ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന​ത്തി​ല്‍ ജ​മീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.