വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്തും: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍
Saturday, February 27, 2021 12:27 AM IST
കോ​ഴി​ക്കോ​ട് : പൂ​ളാ​ടി​ക്കു​ന്ന്- വെ​ങ്ങ​ളം ബൈ​പ്പാ​സി​ല്‍ ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ള്‍ നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യും ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നാ​യി​ല്ല. വീ​ണ്ടും ഇ​ത് സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ന​ട​ത്തും. ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ യാ​ത്ര​ക്ലേ​ശം ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി അ​നു​വ​ദി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. കോ​ഴി​ക്കോ​ട് നി​ന്നു​ള്ള ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ചാ​ലും ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ബ​സു​ക​ള്‍​ക്ക് സ്‌​റ്റോ​പ്പ് അ​നു​വ​ദി​ക്കാ​നാ​വി​ല്ല. അ​തി​നാ​ല്‍ സ​ര്‍​വീ​സു​ക​ള്‍ ഇ​തു​വ​ഴി വി​ട്ടാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ഗു​ണ​മു​ണ്ടാ​വി​ല്ല. മു​മ്പു​ണ്ടാ​യി​രു​ന്ന ലോ​ക്ക​ല്‍ സ​ര്‍​വീ​സു​ക​ളെ​ല്ലാം ഇ​പ്പോ​ള്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ങ്കി​ലും യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ശ്ര​മി​ക്കു​മെ​ന്നും മ​ന്ത്രി ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.