ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ കോ​ഴി​ക്കോ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ "ആ​ത്മ​ഹ​ത്യ'
Saturday, February 27, 2021 12:27 AM IST
കോ​ഴി​ക്കോ​ട്: ഇ​ന്ധ​ന​വി​ല​യേ​ക്കാ​ൾ നി​കു​തി വ​ർ​ധി​പ്പി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന​വ​രാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മെ​ന്ന് നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.​എം.​കെ. മു​നീ​ർ ആ​രോ​പി​ച്ചു. കോ​ഴി​ക്കോ​ട് സൗ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ലം മു​സ് ലിം ​ലീ​ഗ് ക​മ്മി​റ്റി മു​ത​ല​ക്കു​ള​ത്ത് ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ക്കെ​തി​രെ വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി തൂ​ക്കി ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട ആ​ത്മ​ഹ​ത്യ സ​മ​ര പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​നീ​ർ.
ഇ​ന്ത്യ​യി​ൽ നി​ന്ന് ഇ​ന്ധ​നം വാ​ങ്ങു​ന്ന നേ​പ്പാ​ളി​ൽ 65 രൂ​പ​ക്ക് വി​ല്പ​ന ന​ട​ത്തു​ന്ന പെ​ട്രോ​ൾ വാ​ങ്ങാ​ൻ ഇ​ന്ത്യ​ക്കാ​ർ നേ​പ്പാ​ളി​ൽ പോ​കേ​ണ്ടി വ​രു​ന്ന​ത് ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് അ​പ​മാ​ന​മാ​ണെ​ന്നും മു​നീ​ർ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് എ​സ്.​വി. ഉ​സ്മാ​ൻ കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ് ലിം ​ലീ​ഗ് ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ കെ. ​മൊ​യ്തീ​ൻ​കോ​യ, എ.​ടി. മൊ​യ്തീ​ൻ​കോ​യ, എം.​എ. നി​സാ​ർ, പി.​ടി. ആ​ലി പി.​സ​ക്കീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.