ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Friday, February 26, 2021 9:52 PM IST
ബാ​ലു​ശ്ശേ​രി: ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വ​യ​ല​ട കോ​ട്ട​ക്കു​ന്ന് ച​ന്ത​ക്കാം വീ​ട്ടി​ൽ പ​രേ​ത​നാ​യ ബാ​ല​ൻ നാ​യ​രു​ടെ മ​ക​ൻ ബി​ജേ​ഷ് (32) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 19ന് ​രാ​വി​ലെ ഏ​ഴ​ര​യോ​ടെ വ​യ​ല​ട​യി​ലെ റോ​ഡി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ട്ട ബി​ജേ​ഷി​നെ നാ​ട്ടു​കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്ത് ബി​ജേ​ഷി​ന്‍റെ ബൈ​ക്കു​മു​ണ്ടാ​യി​രു​ന്നു.​അ​ബോ​ധാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ബി​ജേ​ഷ് ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. ബാ​ലു​ശ്ശേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.അ​മ്മ: പ്രേ​മ, സ​ഹോ​ദ​രി: വി​ജി.