വ​ട്ട​ച്ചി​റ, ഇ​ടി​ഞ്ഞ​കു​ന്ന് മ​ല​യോ​ര​ങ്ങ​ൾ കൈ​യ്യ​ട​ക്കി കു​ര​ങ്ങു​ക​ളു​ടെ വി​ള​യാ​ട്ടം
Friday, February 26, 2021 12:09 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​ർ​ഷി​ക മേ​ഖ​ല​യാ​യ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​ച്ചി​റ, ഇ​ടി​ഞ്ഞ കു​ന്ന്, പൊ​ന്നു​ണ്ട​മ​ല തു​ട​ങ്ങി​യ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ കൈ​യ്യ​ട​ക്കി കു​ര​ങ്ങു​ക​ളു​ടെ വി​ള​യാ​ട്ടം. ഇ​വി​ടെ​യു​ള്ള ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​വും ഉ​പ​ജീ​വ​ന മാ​ർ​ഗ​വു​മാ​യ നാ​ളി​കേ​രം കു​ര​ങ്ങു​ക​ൾ പാ​ടെ ന​ശി​പ്പി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഇ​വി​ടു​ത്തെ ക​ർ​ഷ​ക​രു​ടെ ജീ​വി​തം ദു​സ്സ​ഹ​മാ​യി മാ​റി.

സ​മീ​പ പ്ര​ദേ​ശ​മാ​യ വ​യ​ല​ട, എ​ര​പ്പാ​ൻ​തോ​ട്, ക​രി​യാ​ത്തും​പാ​റ, ഇ​രു​പ​ത്തെ​ട്ടാം​മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്ക​മു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് കു​ര​ങ്ങ് ശ​ല്യം വ്യാ​പ​ക​മാ​യ​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ കൂ​ട്ട​മാ​യി​റ​ങ്ങു​ന്ന കു​ര​ങ്ങു​ക​ൾ പാ​ക​മാ​കു​ന്ന കാ​യ​ക​ളാ​ണ് പ​റി​ച്ച് ന​ശി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ ക​മു​ക്, കൊ​ക്കോ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള വ​രു​മാ​ന​വും നി​ല​ച്ചു. ആ​യി​ര​ത്തി​ൽ​പ​രം നാ​ളി​കേ​രം ല​ഭി​ക്കു​ന്ന സ്ഥാ​ന​ത്ത് 50 എ​ണ്ണം പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

പ​ത്ത് വ​ർ​ഷ​മാ​യി തു​ട​രു​ന്ന കു​ര​ങ്ങു​ശ​ല്യ​ത്തി​നെ​തി​രെ വ​നം വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. വ​ർ​ധി​ച്ച കാ​ട്ടു​പ​ന്നി ശ​ല്യ​വും ക​ർ​ഷ​ക​രെ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. മ​ണ്ണി​ൽ നി​ന്നു​ള്ള ഇ​ട​വി​ള​ക കൃ​ഷി​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​ന്ന‌​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടു​പ​ന്നി, കു​ര​ങ്ങ് എ​ന്നി​വ​യെ ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ർ​ഷ​ക​ർ​ക്ക് ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും കൃ​ഷി നാ​ശ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.