വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി ത​ട്ടി​ക്കൊ​ണ്ടു പോ​ക​ല്‍ കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ല്‍
Thursday, February 25, 2021 12:56 AM IST
നാ​ദാ​പു​രം: കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​തി സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി. ക​ട​മേ​രി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ മീ​ത്ത​ലെ അ​ട​യ​ങ്ങാ​ട്ട് അ​ന്‍​സാ​ര്‍ (36)നെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
അ​രൂ​ര്‍ എ​ള​യി​ട​ത്ത് വോ​ളി​ബോ​ള്‍ ക​ണ്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പേ​രാ​മ്പ്ര സ്വ​ദേ​ശി അ​ജ്‌​നാ​സി​നെ ഇ​ന്നോ​വ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ട് പോ​യ കേ​സി​ലാ​ണ് പ്ര​തി​യാ​യ അ​ന്‍​സാ​റി​നെ പ്ര​ത്യ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ നാ​ദാ​പു​രം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
2010 ലെ വ​ധശ്ര​മക്കേ​സി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​വാ​തെ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു അ​ന്‍​സാ​ര്‍.