ഇ​രു​പ​ത്തേ​ഴാം​മൈ​ൽ റോ​ഡ​രി​കി​ൽ സം​ര​ക്ഷ​ണ​വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്ന്
Tuesday, February 23, 2021 12:45 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം - ത​ല​യാ​ട് റോ​ഡി​ൽ ഇ​രു​പ​ത്തേ​ഴാം​മൈ​ലി​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യ റോ​ഡ​രി​കി​ലെ ഗ​ർ​ത്ത​മു​ള്ള ഭാ​ഗ​ത്ത് സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​നാ​യി സം​ര​ക്ഷ​ണ വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. പി​ഡ​ബ്ല്യൂ​ഡി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡി​ൽ വ​ലി​യ വ​ള​വോ​ടു​കൂ​ടി​യ ഈ ​ഭാ​ഗ​ത്ത് മാ​സ​ങ്ങ​ൾ മു​ൻ​പ് ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.

സ്വ​കാ​ര്യ ബ​സു​ക​ൾ അ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്നു​ണ്ട്. ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ക​ല്ലാ​നോ​ട് , കൂ​രാ​ച്ചു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്തി​ര​മാ​യി സം​ര​ക്ഷ​ണ​വേ​ലി നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.