മെ​ഡി​ക്ക​ൽ കോ​ള​ജ് സ​മ​രം തീ​ർ​ക്കാ​ൻ ക​ള​ക്ട​ർ ഇ​ട​പ്പെ​ട​ണം: എം.​കെ.​രാ​ഘ​വ​ൻ എം​പി
Thursday, January 28, 2021 12:33 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ൻ​ടി​യു​സി സ​മ​ര​സ​ഹാ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി മാ​ർ​ച്ച് ന​ട​ത്തി.
മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​ൻ​പി​ലെ സ​മ​ര​പ​ന്ത​ലി​ൽ നി​ന്നാ​ണ് സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ മു​ട്ടി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ധ​ർ​ണ എം.​കെ.​രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​വ​പ്പെ​ട്ട ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​ടും​ബ​ത്തി​നും ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം സ​ർ​ക്കാ​ർ ഒ​രു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ദി​നേ​ശ് പെ​രു​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.