ന​ഷ്ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ സൗ​ക​ര്യ​വും ഒ​രു​ക്ക​ണ​മെ​ന്ന്
Monday, January 25, 2021 11:33 PM IST
കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ -വെ​ള്ളി​മാ​ട്കു​ന്ന് റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ളി​ച്ചു​മാ​റ്റേ​ണ്ടി വ​രു​ന്ന സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ സൗ​ക​ര്യ​വും ഒ​രു​ക്ക​ണ​മെ​ന്ന് കാ​ലി​ക്ക​ട്ട് ഓ​ട്ടോ​മൊ​ബൈ​ല്‍ സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സ് ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ.
എ​ര​ഞ്ഞി​പാ​ലം, ന​ട​ക്കാ​വ് മേ​ഖ​ല​ക​ളി​ലെ സ്‌​പെ​യ​ര്‍​പാ​ര്‍​ട്‌​സ് സ്ഥാ​പ​ന​ങ്ങ​ളും മ​റ്റു വ്യാപാര സ്ഥാ​പ​ന​ങ്ങ​ളും വി​ക​സ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​ളി​ച്ചു​മാ​റ്റേ​ണ്ട​താ​യു​ണ്ട്. റോ​ഡ് വി​ക​സ​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പേ ന​ഷ്ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ​വും ന​ല്‍​ക​ണ​മെ​ന്നും പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​രാ​ജ​ഗോ​പാ​ല്‍ അ​റി​യി​ച്ചു.