ര​ജി​ന്‍ രാ​ജി​ന്‍റെ ദു​രൂ​ഹ മ​ര​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ന്‍ ക​മ്മി​റ്റി
Monday, January 25, 2021 12:04 AM IST
പേ​രാ​മ്പ്ര: ബ​ഹ്‌​റൈ​നി​ലെ ഹു​ദൈ​ബി​യ​യി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച പേ​രാ​മ്പ്ര കോ​ടേ​രി​ച്ചാ​ലി​ലെ വ​ട​ക്കെ എ​ളോ​ല്‍ മീ​ത്ത​ല്‍ രാ​ജ​ന്‍റെ മ​ക​ന്‍ ര​ജി​ന്‍ രാ​ജി​ന്‍റെ (33) മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജ​നു​വ​രി 16-നാ​ണ് ര​ജി​ന്‍ രാ​ജി​നെ താ​മ​സ​സ്ഥ​ല​ത്തു നി​ന്നും അ​ക​ലെ​യു​ള്ള ഫ്ലാ​റ്റി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. ദേ​ഹ​ത്ത് പ​രി​ക്കു​ക​ള്‍ ഉള്ള​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.
ബ​ഹ്‌​റൈ​നി​ല്‍ നി​ന്ന് നാ​ട്ടി​ലേ​ക്ക് സ്വ​ര്‍​ണം അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ന്ന റാ​ക്ക​റ്റി​ന്‍റെ കെ​ണി​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു ഈ ​യു​വാ​വ്. സ്വ​ര്‍​ണം ഏ​ല്‍​പ്പി​ച്ച​വ​ര്‍ അ​ത് ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ര​ജി​ന്‍ രാ​ജി​ന്‍റെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​ന്‍ രാ​ജി​നെ മ​റ്റൊ​രു ഫ്ലാ​റ്റി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ചെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു. ഫ്ലാ​റ്റി​ലെ സി​സി​ടി​വി​യി​ല്‍ പതിഞ്ഞ അ​ഞ്ചി​ല്‍ മൂ​ന്നു​പേ​ര്‍​നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഈ ​മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സം​ശ​യി​ക്കു​ന്നു. നാ​ട്ടി​ലെ​ത്തി​യ​വ​രെ ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്താ​ല്‍ നി​ജ​സ്ഥി​തി പു​റ​ത്തു വ​രു​മെ​ന്നും ആ​ക്ഷ​ന്‍ കമ്മിറ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
കൂ​ത്താ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ബി​ന്ദു, ആ​ക്ഷ​ന്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം.​സി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ആ​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണും പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ കെ. ​രാ​ജ​ശ്രീ, ആ​ക്ഷ​ന്‍ ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളാ​യ മോ​ഹ​ന്‍​ദാ​സ് ഓ​ണി​യി​ൽ, കെ. ​പ്രി​യേ​ഷ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.