ഹോം ​ലാ​ബ് കു​ടും​ബ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തുള്ള ഇ​ട​പെ​ട​ലി​ന് വ​ഴി​യൊ​രു​ക്കും: മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്
Monday, January 25, 2021 12:04 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ സ​മ്പൂ​ര്‍​ണ ഹോം ​ലാ​ബ് പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. അ​നു​ക​ര​ണീ​യ​വും മാ​തൃ​കാ​പ​ര​വു​മാ​യ ഹോം ​ലാ​ബ് പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ഡ​യ​റ്റി​ന് സാ​ധി​ച്ചെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഗ​വേ​ഷ​ണ രം​ഗ​ത്തും ഡ​യ​റ്റ് ഇ​ട​പെ​ട​ണ​മെ​ന്നും കേ​വ​ലം പ​രീ​ക്ഷ​യ്ക്കു​ള്ള പ​ഠ​ന​മാ​ണ് വി​ദ്യാ​ഭ്യാ​സം എ​ന്ന സ​ങ്ക​ൽ​പ​ത്തെ പൊ​ളി​ച്ചെ​ഴു​തി മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​ക്കി മാ​റ്റു​ന്ന സ​മ​ഗ്ര​മാ​യ ജ​ന​കീ​യ പ്ര​ക്രി​യ​യാ​ണ് വി​ദ്യാ​ഭ്യാ​സം എ​ന്ന സ​ങ്ക​ൽ​പം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​റ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഹോം ​ലാ​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കു​ടും​ബ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ഉ​ള്ള ഇ​ട​പെ​ട​ലി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന​ത്തി​ല്‍ ജ​മീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 25 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​രീ​ക്ഷി​ച്ച് വി​ജ​യം ക​ണ്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ല മു​ഴു​വ​ന്‍ പ​ദ്ധ​തി വ്യാ​പി​പ്പി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ർ, ശാ​സ്ത്ര ക്ല​ബ് ക​ണ്‍​വീ​ന​ര്‍​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി വ​രു​ന്ന​ത്.
ശാ​സ്ത്ര​ജ്ഞ​ർ, വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ദ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ൾ, മ​ന്ത്രി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്. ഹോം​ലാ​ബ് തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന സ​ഹാ​യ സാ​മ​ഗ്രി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി.​പി. മി​നി പ്ര​കാ​ശ​നം ചെ​യ്തു. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ ക്ലൈ​വ് തോം​സ​ൺ, ശാ​സ്ത്ര​ജ്ഞ​ന്‍ റോ​ത്ത​ര്‍ ഹാം ​യൂ​ണി​വേ​ഴ്സി​റ്റി, ഡോ. ​അ​ജി​പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി.