കാ​ര്‍​ഷി​ക വി​ജ്ഞാ​ന വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, January 25, 2021 12:04 AM IST
കോ​ഴി​ക്കോ​ട്: വേ​ങ്ങേ​രി​യി​ലെ ന​ഗ​ര​മൊ​ത്ത വ്യാ​പാ​ര വി​പ​ണ​ന കേ​ന്ദ്ര​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്‍​ഷി​ക വി​ജ്ഞാ​ന വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11 -ന് ​മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും.
വെ​ള്ളി​മാ​ട്കു​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കേ​ന്ദ്ര​മാ​ണ് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളോ​ടെ വേ​ങ്ങേ​രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള വി​ത്തു​ക​ൾ, തൈ​ക​ള്‍, ജീ​വാ​ണു​വ​ള​ങ്ങ​ള്‍, ജൈ​വ​കീ​ട​നി​യ​ന്ത്ര​ണ ഉ​പാ​ധി​ക​ൾ, മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ പു​തി​യ വി​ജ്ഞാ​ന വി​പ​ണ​ന കേ​ന്ദ്ര​ത്തി​ല്‍ ല​ഭ്യ​മാ​ക്കും. ക​ര്‍​ഷ​ക​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നും കാ​ര്‍​ഷി​ക സാ​ങ്കേ​തി​കോ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ പു​തി​യ കേ​ന്ദ്ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്നു​ണ്ട്.