കോ​വി​ഡ് കാ​ല​ത്ത് സ​ഹാ​യ​വു​മാ​യി കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ എ​സ്പി​സി യൂ​ണി​റ്റ്
Saturday, January 23, 2021 11:40 PM IST
താ​മ​ര​ശേ​രി: കോ​വി​ഡ് കാ​ല​ത്ത് സ​ഹാ​യ​വു​മാ​യി കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ എ​സ്പി​സി യൂ​ണി​റ്റ് സ​ജീ​വം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ മി​ക്‌​സി​യും വെ​ള്ളി​മാ​ട്കു​ന്നി​ലെ ജു​വ​നൈ​ല്‍ ഹോ​മി​ല്‍ ടി​വി​യും ന​ല്‍​കി​യാ​ണ് ഇ​ത്ത​വ​ണ ഇ​വ​ര്‍ മാ​തൃ​ക​യാ​യ​ത്. ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ കൂ​ട​ത്താ​യി അ​ങ്ങാ​ടി​യി​ലും വീ​ടു​ക​ളി​ലും ഭ​ക്ഷ​ണ​പൊ​തി എ​ത്തി​ച്ചു ന​ല്‍​കി​യും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് ലാ​പ്‌​ടോ​പ്പു​ക​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ന​ല്‍​കി​യും പ്ര​ള​യ​കാ​ല​ത്ത് വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് വീ​ടു​ക​ള്‍ നി​ര്‍​മ്മി​ച്ചു​ന​ല്‍​കി​യും അ​വ​ര്‍ മാ​തൃ​ക​യാ​യി​രു​ന്നു.

എ​സ്പി​സി സി​പി​ഒ റെ​ജി ജെ. ​ക​രോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ഫാ. ​ബി​ബി​ന്‍ ജോ​സ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് ജെ​സി​ക്ക് കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള മി​ക്‌​സി​യും ജു​വ​നൈ​ല്‍ ഹോം ​സൂ​പ്ര​ണ്ട് അ​ഹ​മ്മ​ദ് റ​ഷീ​ദി​ന് ജു​വ​നൈ​ല്‍ ഹോ​മി​ലേ​യ്ക്കു​ള്ള ടി​വി​യും കൈ​മാ​റി. എ​ഡി​എ​ന്‍​ഒ സ​ന്തോ​ഷ് പ​ങ്കെ​ടു​ത്തു.