പോ​സ്റ്റ് ഓ​ഫീ​സ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി
Saturday, January 23, 2021 11:39 PM IST
പേ​രാ​മ്പ്ര: ഓ​ള്‍ ഇ​ന്ത്യാ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് അ​ങ്ക​ണ​വാ​ടി വ​ര്‍​ക്കേ​ഴ്‌​സ് ആ​ൻ​ഡ് ഹെ​ല്‍​പ്പേ​ഴ്‌​സ് പോ​സ്റ്റ് ഓ​ഫീ​സ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ല്‍ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്തു​ക, മി​നി​മം വേ​ത​നം 21,000 രൂ​പ​യാ​ക്കു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ഫെ​ഡ​റേ​ഷ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് മു​ന്നി​ല്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി​യ​ത്.

ജി​ല്ല​യി​ല്‍ ആ​റ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. പേ​രാ​മ്പ്ര സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് നി​ന്ന് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. ധ​ര്‍​ണ സി​ഐ​ടി​യു ജി​ല്ല സെ​ക്ര​ട്ട​റി ടി.​കെ. ലോ​ഹി​താ​ക്ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ല ക​മ്മി​റ്റി​യം​ഗം ശോ​ഭ​ന കു​ന്നു​മ്മ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ. ​ബി​ന്ദു​റാ​ണി, പി. ​രോ​ഷ്ണി, സ​ജി​നി ബാ​ലു​ശേ​രി, ഷൈ​ല​ജ പേ​രാ​മ്പ്ര, ക​മ​ലം, എം.​സി. രാ​ധ, കെ.​സി. പ​ത്മാ​വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം. ​ഓ​മ​ന, കെ. ​രാ​ഗി​ണി, കെ.​സി. സു​ലോ​ച​ന, വി.​എം. ഷീ​ജ, ഷൈ​ബ ചെ​റു​വ​ണ്ണൂ​ര്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍​കി.