അ​ഴി​യാ​ക്കു​രു​ക്കി​ല്‍ വീ​ര്‍​പ്പു​മു​ട്ടി താ​മ​ര​ശേ​രി ചു​രം
Saturday, January 23, 2021 11:39 PM IST
താ​മ​ര​ശേ​രി: നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളാ​ല്‍ അ​ഴി​യാ​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ് താ​മ​ര​ശേ​രി ചു​രം. ടൂ​റി​സം പ്രാ​ധാ​ന്യ​ത്തി​ല്‍ ലോ​ക ടൂ​റി​സം മാ​പ്പി​ല്‍ ഇ​ടം നേ​ടി​യ ദേ​ശീ​യ പാ​ത​യാ​ണി​ത്. നി​ത്യ​വും മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ത് വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

ത​മ്മി​ലി​ടി​ച്ചും കു​ഴി​യി​ല്‍ ചാ​ടി​യും യ​ന്ത്ര​ത്ത​ക​രാ​റു മൂ​ല​വും വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ കു​ടു​ങ്ങി മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി സ്തം​ഭി​ച്ച് യാ​ത്ര​ക്കാ​ര്‍ വ​ഴി​യി​ല്‍ കു​ടു​ങ്ങു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യ​തി​നാ​ല്‍ ഇ​തു വ​ഴി​യു​ള്ള​യാ​ത്ര സാ​ഹ​സി​ക​മാ​ണ്. ബാം​ഗ്ലൂ​ര്‍, മൈ​സൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് സം​സ്ഥ​ന​ത്തേ​യ്ക്കും തി​രി​ച്ചും ച​ര​ക്കെ​ത്തി​ക്കാ​നു​ള്ള എ​ളു​പ്പ​മാ​ര്‍​ഗം കൂ​ടി​യാ​യ​തി​നാ​ല്‍ വാ​ഹ​ന​ത്തി​ര​ക്കു​മേ​റു​ക​യാ​ണ്. ടോ​റ​സ് ലോ​റി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ഹെയർപി​ന്‍ വ​ള​വു​ക​ളി​ല്‍ തി​രി​ച്ചെ​ടു​ക്കാ​നാ​തെ​യും യ​ന്ത്ര​ത്ത​ക​രാ​റി​ല്‍ നി​ശ്ച​ല​മാ​കു​ന്ന​തും സ്‌​കാ​നി​യ ബ​സു​ക​ള്‍ അ​ടി​ഭാ​ഗം റോ​ഡി​ല്‍ ത​ട്ടി നീ​ങ്ങാ​താ​കു​ന്ന​തും പ​തി​വാ​ണ്.

വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ യ​ന്ത്ര​ത്ത​ക​രാ​ര്‍ മൂ​ലം കു​ടു​ങ്ങി​യാ​ല്‍ കോ​ഴി​ക്കോ​ടു നി​ന്ന് വ​രെ മെ​ക്കാ​നി​ക്കു​ക​ളെ​ത്തി ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. അ​പ്പോ​ഴേ​ക്കും നാ​ലും അ​ഞ്ചും മ​ണി​ക്കൂ​റു​ക​ള്‍ ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു.

കു​രു​ക്കി​ലെ സാ​ഹ​സി​ക​ത

വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ കുടുങ്ങി മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്ന​തോ​ടെ വ​യ​നാ​ട്ടി​ല്‍ ത​ളി​പ്പു​ഴ​വ​രെ​യും താ​ഴെ അ​ടി​വാ​രം വ​രെ​യും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര രൂ​പ​പ്പെ​ടാ​റു​ണ്ട്. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സു​മെ​ത്തി വാ​ഹ​ന​ങ്ങ​ള്‍ ഒ​റ്റ​വ​രി​യാ​യി ക​ട​ത്തി​വി​ടാ​റാ​ണ് പ​തി​വ്. കു​ടു​ങ്ങു​ന്ന വാ​ഹ​നം റോ​ഡി​ല്‍ നി​ന്ന് മാ​റ്റി ത​ട​സം നീ​ക്കി​യാ​ലും പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ള്‍ വാ​ഹ​ന​ങ്ങ​ക്ക് നി​ര​ങ്ങി നീ​ങ്ങി​യേ പോ​കാ​നാ​കൂ.

ഒ​രു ഭാ​ഗം വ​ലി​യ തി​ണ്ടും മ​റു ഭാ​ഗം കൊ​ക്ക​യു​മാ​യു​ള്ള ചു​ര​ത്തി​ല്‍ ഒ​റ്റ​വ​രി​യാ​യി വാ​ഹ​ന​ങ്ങ​ള്‍ പോ​കു​മ്പോ​ള്‍ മി​ക്ക​സ്ഥ​ല​ത്തും വീ​തി​കു​ഞ്ഞ ഭാ​ഗ​ത്ത് ഏ​റെ സാ​ഹ​സി​ക​മാ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ന്ന​ത്. പ​ല​സ്ഥ​ല​ത്തും സം​ര​ക്ഷ​ണ ഭി​ത്തി​യു​മി​ല്ല. ഉ​ള്ള​തു ത​ന്നെ ഏ​റി​യ​ഭാ​ഗ​വും ത​ക​ര്‍​ന്ന നി​ല​യി​ലു​മാ​ണ്. നെ​ഞ്ചി​ടി​പ്പോ​ടെ​യാ​ണ് ഈ ​സ​മ​യ​മ​ത്ര​യും യാ​ത്ര​ക്കാ​ര്‍ വാ​ഹ​ന​ത്തി​ലി​രി​ക്കു​ന്ന​ത്.

ത​ക​ര്‍​ന്ന റോ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​ന്നു

ചു​ര​ത്തി​ല്‍ നി​ത്യേ​ന വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി​ട്ടും യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ​ണി​പോ​ലും ന​ട​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. മു​ടി​പ്പി​ന്‍ വ​ള​വു​ക​ളി​ലു​ള്‍​പ്പെ​ടെ​യു​ള്ള കു​ഴി​ക​ള്‍ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്നു​ണ്ട്. ഒ​ന്നാം വ​ള​വ് മു​ത​ല്‍ ല​ക്കി​ടി​വ​രെ​യു​ള്ള ഭാ​ഗ​ത്ത് നി​ര​വ​ധി കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഒ​ന്നാം വ​ള​വി​ലും ആ​റ്്, ഏ​ഴ് വ​ള​വു​ക​ളി​ലും റോ​ഡി​ന്‍റെ ന​ടു​വി​ലാ​യി വ​ലി​യ കു​ഴി​ക​ളാ​ണു​ള്ള​ത്. ഇ​വി​ടെ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച ഭാ​ഗ​മെ​ല്ലാം മ​ഴ പെ​യ്യു​മ്പോ​ഴേ​ക്കും പൊ​ളി​ഞ്ഞ് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​യ അ​വ​സ്ഥ​യി​ലു​മാ​ണ്.

എ​ട്ട്, ഒ​മ്പ​ത് വ​ള​വു​ക​ള്‍​ക്കി​ട​യി​ല്‍ ത​ക​ര​പ്പാ​ടി​യി​ല്‍ മീ​റ്റ​റു​റോ​ളം നീ​ള​ത്തി​ലാ​ണ് റോ​ഡ് ടാ​റി​ംഗ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ക്കു​ന്ന​ത്. ഒ​മ്പ​താം വ​ള​വെ​ത്തു​ന്ന​ത് വ​രെ​യു​ള്ള ഭാ​ഗ​ത്തും അ​ങ്ങി​ങ്ങ് ധാ​രാ​ളം കു​ഴി​ക​ളു​ണ്ട്. വ്യൂ ​പോ​യിന്‍റിന്‍റെ തു​ട​ക്ക​ത്തി​ലും വ​യ​നാ​ട് ഗേ​റ്റി​ലേ​ക്കു​ള്ള പാ​ത​യി​ലെ വ​ള​വി​ലും മീ​റ്റ​റു​ക​ളോ​ളം ത​ക​ര്‍​ന്ന് കി​ട​ന്നി​രു​ന്ന ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്. ഈ ​മാ​സാ​ദ്യ​ത്തോ​ടെ റോ​ഡ് ന​വീ​ക​ര​ണം തു​ട​ങ്ങു​മെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പ​ണി​യി​തു​വ​രെ തു​ട​ങ്ങി​യി​ട്ടി​ല്ല.

ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ അ​ഴി​യാ​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക്

കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​യി​രു​ന്ന സ​മ​യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ വ​ന്ന​തോ​ടെ ചു​ര​ത്തി​ലെ തി​ര​ക്കൊ​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ലോ​ക്ക​്ഡൗ​ണ്‍ ക​ഴി​ഞ്ഞു ടൂറി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള​ട​ക്കം തു​റ​ന്ന​തോ​ടെ ചു​രം പാ​ത തി​ര​ക്കു​കൊ​ണ്ട് വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ്. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ചു​ര​ത്തി​ല്‍ രാ​വി​ലെ മു​ത​ല്‍ ത​ന്നെ തി​ക്കേ​റു​ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ങ്ങി നീ​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നി​ടെ അ​പ​ക​ട​മോ, വ​ലി​യ വാ​ഹ​നം റോ​ഡി​ല്‍ കു​ടു​ങ്ങു​ക​യോ ചെ​യ്താ​ല്‍ ചു​രം പൂ​ര്‍​ണ​മാ​യും ഗ​താ​ഗ​ത സ്തം​ഭ​ന​ത്തി​ലാ​കും.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ​യും ഭാ​രവാ​ഹ​ന​ങ്ങ​ളു​ടെ​യും ആ​ധി​ക്യ​വും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​ള്ള സ​ഞ്ചാ​രി പ്ര​വാ​ഹ​വു​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണം. അ​പ​ക​ട​ങ്ങ​ളും യ​ന്ത്ര​ത്ത​ക​രാ​റും കാ​ര​ണം വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​യി​ല്‍ കു​ടു​ങ്ങു​മ്പോ​ള്‍ പോ​ലീ​സ് സം​ഘ​വും ചു​രം​സം ര​ക്ഷ​ണ​സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും ഒ​റ്റ വ​രി​യാ​യി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ട്ടാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു​വ​രു​ന്ന​ത്.
ക്രെ​യ്ന്‍ എ​ത്തി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കു​ന്ന​തു വ​രെ ഇ​രു​ഭാ​ഗ​ത്തും കെ​ട്ടി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര സാ​ധാ​ര​ണ​മാ​ണ്.

അ​മി​ത​ഭാ​രം ക​യ​റ്റി​യെ​ത്തു​ന്ന ലോ​റി​ക​ള്‍

ചു​രം വ​ഴി​യെ​ത്തു​ന്ന ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​ക​ളും ടോ​റ​സ് ലോ​റി​ക​ള്‍ ഉ​ള്‍​പ്പെ​യു​ള്ള​വ​യും പ​രി​ധി​യി​ല​ധി​കം അ​ള​വി​ല്‍ ഭാ​രം ക​യ​റ്റി​യെ​ത്തി വ​ള​വു​ക​ളി​ല്‍​പ്പോ​ലും അ​ശ്ര​ദ്ധ​മാ​യി അ​മി​ത വേ​ഗ​ത്തി​ലോ​ടി​ക്കു​ന്ന​തി​നാ​ല്‍ അ​ടി​ത​ട്ടി​യും ട​യ​ര്‍​പൊ​ട്ടി​യും മ​റ്റും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ്. അ​മി​ത ഭാ​ര​വു​മാ​യെ​ത്തി ക​യ​റ്റം ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. അ​മി​ത​വേ​ഗ​ത​യും വ​ള​വു​ക​ളി​ല്‍ അ​പ​ക​ട​ക​ര​മാ​യ മ​റി​ക​ട​ക്ക​ൽ ന​ട​ത്തു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ആ​ക്കം കൂ​ട്ടു​ന്നു.

ഗ​താ​ഗ​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ ചു​ര​ത്തി​ന് ഒ​രു ബൈ​പാ​സു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ അ​ഭി​പ്രാ​യം. ല​ക്കി​ടി​യി​ല്‍ നി​ന്ന് തു​ഷാ​ര​ഗി​രി റോ​ഡ് വ​ഴി ചി​പ്പ​ത്തോ​ട്ടി​ലെ​ത്തു​ന്ന ചി​പ്പി​ത്തോ​ട് മ​രു​തി​ലാ​വ് ക​ല​മാ​ന്‍​പാ​റ, ത​ളി​പ്പു​ഴ ബൈ​പാ​സി​ന്‍റെ പ്ലാ​ന്‍ ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ഇ​രു ജി​ല്ല​ക​ളി​ലേ​യും ക​ള​ക്ട​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. താ​ത്കാ​ലി​ക പ​രി​ഹാ​ര​ത്തി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ചി​ത​മാ​യ തീ​ര​മാ​ന​മെ​ടു​ക്ക​ണം. 30000-ല്‍​അ​ധി​കം വാ​ഹ​ന​ങ്ങ​ള്‍ ഇ​തു വ​ഴി ക​ട​ന്നു പോ​കു​ന്നു​ണ്ട്.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് പോ​ലീ​സി​ന്‍റെ കു​റ​വു​മു​ണ്ട്. വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ര്‍​മാ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി യോ​ഗം ചേ​ര്‍​ന്ന് പ്ര​ശ്‌​ന​ത്തി​ന് ഒ​രു പ​രി​ഹാ​ര​മു​ണ്ടാ​ക്കണം.