കാ​വ​ല്‍​ക്കാ​രാ​യി ചു​രം സം​ര​ക്ഷ​ണ സ​മി​തി
Saturday, January 23, 2021 11:39 PM IST
ചു​ര​ത്തി​ന്‍റെ കാ​വ​ല്‍​ക്കാ​രെ​ന്ന​പോ​ലെ സ​ദാ​സ​മ​യം ജാ​ഗ​രൂ​ക​രാ​യി ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​പ്പ​ക​ല്‍ സ​ജീ​വ​മാ​ണ്. എ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി​യാ​ലും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടാ​ലും ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് അ​വ​രെ​ത്തും.

മ​ഴ​യും വെ​യി​ലും മ​ഞ്ഞും ത​ണു​പ്പും വ​ക​വ​യ്ക്കാ​തെ​യ​വ​രെ​ത്തു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​ണ്. രോ​ഗി​ക​ളെ​യു​മാ​യെ​ത്തി ഗ​താ​ഗ​ത​ക്കു​ക്കി​ല്‍ കു​ടു​ങ്ങു​ന്ന ആ​ംബു​ല​ന്‍​സു​ക​ക്ക് ഇ​വ​ര്‍ വ​ലി​യ സ​ഹാ​യ​മാ​ണ്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് മൃ​ത​പ്രാ​ണ​രാ​യി​ക്കി​ട​ക്കു​ന്ന നി​ര​വ​ധി പേ​രെ ഇ​വ​ര്‍ ത​ക്ക​സ​മ​യ​ത്തി​ട​പെ​ട്ട് ആ​ശു​പ​ത്രി​ലെ​ത്തി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ഫ​ലേ​ച്ഛ​യി​ല്ലാ​തെ ഇ​വ​ര്‍ ചെ​യ്യു​ന്ന സേ​വ​നം അ​തി​ശ​യ​ത്തോ​ടെ യാ​ണ് നാ​ട്ടു​കാ​ര്‍ നോ​ക്കി​ക്കാ​ണു​ന്ന​ത്.

പോ​ലീ​സി​നും വ​ന​പാ​ല​ക​ര്‍​ക്കും ഇ​വ​രു​ടെ സേ​വ​നം ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. പ്ര​സി​ഡ​ന്‍റ് മൊ​യ്തു​ മു​ട്ടാ​യി, സെ​ക്ര​ട്ട​റി പി.​കെ.​സു​കു​മാ​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.