സി​എം @കാ​മ്പ​സ് - ര​ജി​സ്‌​ട്രേ​ഷ​ന്‍ പോ​ര്‍​ട്ട​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 23, 2021 11:39 PM IST
തേ​ഞ്ഞി​പ്പലം: കേ​ര​ള​ത്തി​ലെ വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ മി​ക​വു തെ​ളി​യി​ച്ച തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന സി​എം @കാ​മ്പ​സ് ഫെ​ബ്രു​വ​രി 11 ന് ​സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ ന​ട​ക്കും.

പ​രി​പാ​ടി​ക്കാ​യി കോ​ള​ജു​ക​ള്‍​ക്കു​ള്ള സ്റ്റു​ഡ​ന്‍​സ് നോ​മി​നേ​ഷ​ന്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളു​ള്‍​പ്പെ​ടെ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ പ്രൊ-​വൈ​സ് ചാ​ന്‍​സി​ല​ര്‍ പ്ര​ഫ. എം. ​നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വു തെ​ളി​യി​ച്ച കാ​ലി​ക്ക​ട്ട്, കാ​ര്‍​ഷി​ക, മ​ല​യാ​ളം, ക​ലാ​മ​ണ്ഡ​ലം സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 200 വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​പാ​ടി​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കും.
പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ല്‍ 50 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യി​രി​ക്കും. അ​ക്കാ​ദ​മി​ക സാം​സ്‌​കാ​രി​ക ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ലും എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി, സ്‌​പോ​ര്‍​ട്‌​സ് മേ​ഖ​ല​ക​ളി​ലും ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ മി​ക​വു പ്ര​ക​ട​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് പ​രി​പാ​ടി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

പ​രി​പാ​ടി ഓ​ണ്‍​ലൈ​നാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കാ​ണു​ന്ന​തി​ന് കോ​ള​ജു​ക​ളും സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട​താ​ണ്. സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ ന​ട​ന്ന ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ര​ജി​സ്ട്രാ​ര്‍ ഡോ. ​സി.​എ​ൽ. ജോ​ഷി, സി​ണ്ടി​ക്കേ​റ്റ് അം​ഗം കെ.​കെ. ഹ​നീ​ഫ, ഐ​ക്യു​എ​സി. ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. ശി​വ​ദാ​സ​ന്‍, സി​യു​സി​സി ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​എ​ൽ. ല​ജീ​ഷ് , വി​ദ്യാ​ര്‍​ഥി​ക്ഷേ​മ​വി​ഭാ​ഗം ഡീ​ന്‍ ഡോ. ​ജി​ഷ സി.​കെ. തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.