റാ​ങ്ക് ലി​സ്റ്റി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ത​ഴ​ഞ്ഞ് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ നീ​ക്ക​മെ​ന്ന് ആ​ക്ഷേ​പം
Saturday, January 23, 2021 11:36 PM IST
കോ​ഴി​ക്കോ​ട്: വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കേ​ര​ള സോ​പ്സ് യൂ​ണി​റ്റി​ലേ​ക്ക് ന​ട​ന്ന പൊ​തു​പ​രീ​ക്ഷ​യി​ൽ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ത​ഴ​ഞ്ഞ് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ നീ​ക്ക​മെ​ന്ന് ആ​ക്ഷേ​പം.
പ​ത്തു​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ന​ട​ന്ന പ​രീ​ക്ഷ​യി​ൽ ഇ​തു​വ​രെ ഒ​രു ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യും നി​യ​മി​ച്ചി​ട്ടി​ല്ല. ഇ​തി​നോ​ടൊ​പ്പം പ​രീ​ക്ഷ ന​ട​ത്തി​യ 15 സ്ഥാ​പ​ന​ങ്ങ​ളി​ലും നി​യ​മ​നം ന​ട​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ 62 ത​സ്തി​ക​യി​ൽ യാ​തൊ​രു നി​യ​മ​ന ഉ​ത്ത​ര​വും ന​ട​ത്തി​യി​ട്ടി​ല്ലാ​യെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ അ​തേ​സ​മ​യം കേ​ര​ള ടെ​ക്സ്റ്റൈ​ൽ​സ് തു​ട​ങ്ങി​യ മ​റ്റെ​ല്ലാ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളും റാ​ങ്ക് ലി​സ്റ്റി​ൽ​നി​ന്ന് മു​ഴു​വ​ൻ പേ​രെ​യും 2018 ൽ ​ത​ന്നെ നി​യ​മ​നം ന​ട​ത്തി.

നി​ല​വി​ൽ കേ​ര​ള സോ​പ്സി​ൽ 58 സ്ഥി​രം ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 135 തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടെ​ന്നും ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 50 അ​ധി​കം പേ​ർ​ക്ക് ജോ​ലി ന​ൽ​കു​മെ​ന്ന് വ​കു​പ്പ് മ​ന്ത്രി​ത​ന്നെ ഇ​തി​നി​ടെ അ​റി​യി​ച്ചി​രു​ന്നു.

മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ അ​ന​ധി​കൃ​ത​മാ​യി സ്ഥി​ര​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന സ​ർ​ക്കാ​റി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ കേ​ര​ള സോ​പ്സ് യൂ​ണി​റ്റ് ഹെ​ൽ​പ്പ​ർ റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള സോ​പ്സി​ന്‍റെ മു​ന്നി​ൽ ധ​ർ​ണ ആ​രം​ഭി​ച്ച​താ​യി എം.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​കെ. സ​രി​ൻ, ജ​സ്റ്റി​ൻ, ബി​ന്ദ് ബീ​വി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ന​ത്തി​ൽ അ​റി​യി​ച്ചു.