കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന അ​വാ​ർ​ഡ് കെ.​പി. യൂ​സ​ഫ് ഹാ​ജി​ക്കും ആ​ന്‍റ​ണി ക​ണ്ട​രി​ക്ക​ലി​നും
Saturday, January 23, 2021 11:36 PM IST
ക​ൽ​പ്പ​റ്റ: മൂ​ന്നു വ​ർ​ഷ​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​ർ​ക്ക് ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ക​ർ​ഷ​ക അ​വാ​ർ​ഡി​ന് കെ.​പി. യൂ​സ​ഫ് ഹാ​ജി​യും ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ലും അ​ർ​ഹ​രാ​യി.

വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ കെ.​പി. യൂ​സ​ഫ് ഹാ​ജി​ക്ക് ക​ർ​ഷ​ക മി​ത്ര​യും ഇ​ടു​ക്കി സ്വ​ദേ​ശി യാ​യ ആ​ന്‍റ​ണി ക​ണ്ട​രി​ക്ക​ലി​ന് ക​ർ​ഷ​ക സ്നേ​ഹി അ​വാ​ർ​ഡു​മാ​ണ് ന​ൽ​കു​ക. പു​ര​സ്കാ​ര വി​ത​ര​ണം തൊ​ടു​പു​ഴ സി​ന്ന​മോ​ൻ കൗ​ണ്ടി റെ​സി​ഡ​ൻ​സി​യി​ൽ 26 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കും. മി​ക​ച്ച പി​ടി​എ പ്ര​സി​ഡ​ന്‍റി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡി​ന് പ്ര​ഭ​വി മ​റ്റ​പ്പ​ള്ളി അ​ർ​ഹ​നാ​യി. ആ​ല​പ്പു​ഴ നൂ​റ​നാ​ട് സി​ബി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റാ​ണ്. ഏ​റ്റ​വും മി​ക​ച്ച ജോ​യി​ന്‍റ്‌ലി ബി​സി​ന​സ് അ​വാ​ർ​ഡി​ന് തൊ​ടു​പു​ഴ ത​നി​മ ക​സ്റ്റ​മേ​ഴ്സ് ഫ്ര​ണ്ട്‌​ലി ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റും അ​ർ​ഹ​രാ​യി. അ​ന്ന് 3.30ന് ​സം​സ്ഥാ​ന സ​മി​തി തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​മെ​ന്നു സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി അ​റി​യി​ച്ചു.