ആ​ഘോ​ഷ​മാ​ക്കി കു​ട്ടിക്ക​ർ​ഷ​ക ഷ​ഹ​ന സി​നു​വി​ന്‍റെ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ്
Saturday, January 23, 2021 12:24 AM IST
തി​രു​വ​മ്പാ​ടി: കു​ട്ടി ക​ർ​ഷ​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഷ​ഹ​ന സി​നു​വി​ന്‍റെ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ഒ​രു ഗ്രാ​മ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യി. തി​രു​വ​മ്പാ​ടി ച​വ​ല​പ്പാ​റ കോ​ണ​മ​ണ്ണി​ൽ സു​ബൈ​റി​ന്‍റെ​യും മു​നീ​റ​യു​ടെ​യും മ​ക​ളാ​യ സി​നു "സ്കൂ​ളി​ന്‍റെ വി​ഷ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി വീ​ട്ടി​ലും വി​ദ്യാ​ല​യ​ത്തി​ലും" എ​ന്ന പ​ദ്ധ​തി​പ്ര​കാ​രം തു​ട​ങ്ങി​യ കൃ​ഷി പി​ന്നീ​ട് വി​പു​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി ന​ൽ​കി​യ ഈ ​മി​ടു​ക്കി കൃ​ഷി​യി​ൽ നി​ന്നും ല​ഭി​ച്ച വ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തി​രു​ന്നു.
വി​ള​വെ​ടു​പ്പ് തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹ്മാ​ൻ, മെം​ബ​ർ​മാ​രാ​യ അ​പ്പു കോ​ട്ട​യി​ൽ, മു​ഹ​മ്മ​ദാ​ലി, തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ജി തോ​മ​സ്, കാ​ർ​ഷി​ക ക്ല​ബ് അം​ഗം സ​ജി ലൂ​ക്കോ​സ്, കൃ​ഷി ഓ​ഫീ​സ​ർ രാ​ജ​ശ്രീ, സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.