ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ഹാ​ള്‍ ടി​ക്ക​റ്റൊരു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Saturday, January 23, 2021 12:23 AM IST
കോ​ഴി​ക്കോ​ട്: 2021ലെ ​പ​ത്താം ക്ലാ​സ്, പ്ല​സ്ടു പൊ​തു​പ​രീ​ക്ഷ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കു വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ഡ്യു​കെ​യ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 'ഹാ​ള്‍ ടി​ക്ക​റ്റ് ' എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചു.
കോ​വി​ഡ് കാ​ല​ത്ത് കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക​ക​ള്‍​ക്കും ആ​കു​ല​ത​ക​ള്‍​ക്കും കൈ​ത്താ​ങ്ങാ​വു​ന്ന പ​ദ്ധ​തി കോ​ഴി​ക്കോ​ട് ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ കോ​ഴി​ക്കോ​ട് സോ​ണും സം​യു​ക്ത​മാ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കു​മി​ട​യി​ല്‍ പ​രീ​ക്ഷ മു​ന്നൊ​രു​ക്ക ദി​ന​ങ്ങ​ളി​ല്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ടു​ന്ന ചി​ന്ത​ക​ളെ കോ​ര്‍​ത്തി​ണ​ക്കി ത​യാ​റാ​ക്കു​ന്ന ആ​നി​മേ​ഷ​ന്‍ വീ​ഡി​യോ ജി​ല്ല​യി​ലെ സ്‌​കൂ​ൾ, വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ സ്‌​കൂ​ള്‍ എ​ഡ്യു​കെ​യ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍ വ​ഴി പ​ങ്കു​വ​യ്ക്കും.
വി​ഷ​യാ​നു​ബ​ന്ധ ട്രെ​യി​നിം​ഗ് ല​ഭി​ച്ച 125 ഡോ​ക്ട​ര്‍​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൗ​ണ്‍​സി​ല​ര്‍​മാ​ർ, എ​ഡ്യു​കെ​യ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ദ്യാ​ല​യ​ത്തി​ലെ​യും ഹാ​ള്‍ ടി​ക്ക​റ്റ് മെ​ന്‍റ​ര്‍​മാ​രാ​യി കു​ട്ടി​ക​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കും.