വേ​ട്ടസം​ഘ​ത്തെ പി​ടി​കൂ​ടാ​നെ​ത്തി​യ വ​ന​പാ​ല​ക​രെ നാ​യ​ക​ളെ തു​റ​ന്നുവി​ട്ട് ആ​ക്ര​മി​ച്ചു
Friday, January 22, 2021 12:41 AM IST
മു​ക്കം: കൂ​ട​ര​ഞ്ഞി പൂ​വാ​റ​ൻ​തോ​ട് ക​ല്ലം​പു​ല്ലി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ വ​ന​പാ​ല​ക​രെ നാ​യ​ക​ളെ അ​ഴി​ച്ചു​വി​ട്ട് ആ​ക്ര​മി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ട്ട സം​ഘ​ത്തെ പി​ടി​കൂ​ടാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ക്ര​മം. വേ​ട്ട സം​ഘം വ​ന​പാ​ല​ക​രെ ക​ണ്ട​യു​ട​ൻ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ​ന്ത്ര​ണ്ടോ​ളം നാ​യ​ക​ളെ അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.
നാ​യ​ക​ളെ നേ​രി​ടു​ന്ന​തി​നി​ട​യി​ൽ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നു ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മൂ​ന്നു തോ​ക്കു​ക​ളും, വ​ടി​വാ​ൾ, ക​ത്തി, കോ​ടാ​ലി തു​ട​ങ്ങി നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.