കൂ​രാ​ച്ചു​ണ്ടി​ൽ ആ​ർ​ആ​ർ​ടി​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്നു
Friday, January 22, 2021 12:41 AM IST
കൂ​രാ​ച്ചു​ണ്ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ ആ​ർ​ആ​ർ​ടി​യു​ടെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജ്ജി​ത​പ്പെ​ടു​ത്താ​ൻ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ യോ​ഗം ചേ​ർ​ന്നു. കൂ​ടു​ത​ൽ പേ​രെ ഉ​ൾ​പ്പെ​ടു​ത്തി ആ​ർ​ആ​ർ​ടി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ, ജ​ന​മൈ​ത്രി പോ​ലീ​സ്, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്സാ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ക്കും. വാ​ർ​ഡ്ത​ല യോ​ഗം 25 നു​ള്ളി​ൽ ചേ​രു​ന്ന​തി​നും ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ്, സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ഒ.​കെ. അ​മ്മ​ദ്, ഡാ​ർ​ളി ഏ​ബ്രാ​ഹം, സി​മി​ലി ബി​ജു, അം​ഗ​ങ്ങ​ളാ​യ സ​ണ്ണി പു​തി​യ കു​ന്നേ​ൽ, അ​രു​ൺ ജോ​സ്, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, വി​ജ​യ​ൻ കി​ഴ​ക്ക​യി​ൽ​മീ​ത്ത​ൽ, ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളാ​യ സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, കെ.​ജി. അ​രു​ൺ, അ​ലി പു​തു​ശേ​രി, ബ​ഷീ​ർ കൊ​ല്ലി​യി​ൽ, ജ​ലീ​ൽ കു​ന്നും​പു​റം, ബി​ജി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.