ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് വീ​ണ്ടും ജീ​വ​ൻ ന​ൽ​കി ബ​ഷീ​റി​ന്‍റെ ചാ​യ പീ​ട്യ
Friday, January 22, 2021 12:41 AM IST
മു​ക്കം: ഒ​ന്നും ഒ​ന്നും ഇ​മ്മി​ണി ബ​ല്യൊ​ന്നാ​ക്കി​യ മ​ല​യാ​ള​ത്തി​ന്‍റെ സു​ൽ​ത്താ​ൻ ഗ്രാ​മ​ഫോ​ണി​ൽ നി​ന്നു​യ​രു​ന്ന പാ​ട്ടു​കേ​ട്ട് ഇ​രി​ക്കു​ക​യാ​ണ്... അ​വി​ടേ​ക്കെ​ത്തു​ക​യാ​ണ് ഇ​മ്മി​ണി ബ​ല്യൊ​ന്നി​ലൂ​ടെ സ്വ​ന്തം ക​ഥ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ജ​ൻ​മ​ദി​ന​ത്തി​ലാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ളെ വീ​ണ്ടും പു​ന​സൃ​ഷ്ടി​ച്ച​ത്. എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞും ഒ​റ്റ​ക​ണ്ണ​ൻ പോ​ക്ക​റും മ​ണ്ട​ൻ മു​ത്ത​പ്പ​യും പാ​ത്തു​മ്മ​യും സു​ഹ​റ​യു​മൊ​ക്കെ പ​ക​ർ​ന്നാ​ടു​ക​യാ​ണ് ബ​ഷീ​റി​ന്‍റെ ചാ​യ​പീ​ട്യ മു​റ്റ​ത്ത്.
ഒ​രു കൂ​ട്ടം നാ​ട​ക ക​ലാ​കാ​ര​ൻ​മാ​ർ ബ​ഷീ​റി​ന്‍റെ ജ​ൻ​മ​ദി​ന​ത്തി​ൽ വേ​ഷ​പ​ക​ർ​ച്ച​യു​മാ​യെ​ത്തു​ക​യാ​യി​രു​ന്നു. ബ​ഷീ​ർ ക​ഥ​ക​ളു​ടെ ആ​രാ​ധ​ക​നാ​യ ചെ​റൂ​പ്പ ചി​റ​യി​ൽ പ്ര​ദീ​പി​ന്‍റെ ചാ​യ​ക​ട​യാ​യ ബ​ഷീ​റി​ന്‍റെ ചാ​യ​പീ​ട്യ​ക്കു മു​ന്നി​ലാ​ണ് നാ​ട​കം പ​ക​ർ​ന്നാ​ടി​യ​ത്. പ​ക്ഷാ​ഘാ​ത​ത്താ​ൽ ത​ള​ർ​ന്ന പ്ര​ദീ​പി​ന് സു​ഹൃ​ത്തു​ക്ക​ളാ​ണ് ഇ​ഷ്ട ക​ഥാ​കാ​ര​ന്‍റെ പേ​ര് ന​ൽ​കി​യ ചാ​യ​പീ​ട്യ ഒ​രു​ക്കി ന​ൽ​കി​യ​ത്. ബേ​പ്പൂ​ർ സു​ൽ​ത്താ​ന്‍റെ ഓ​ർ​മ്മ​ക​ൾ നി​റ​ഞ്ഞ ഇ​വി​ടെ ജ​ൻ​മ​ദി​നം വേ​റി​ട്ട​താ​ക​ണ​മെ​ന്ന ചി​ന്ത​യാ​ണ് ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ൾ മാ​ത്ര​മു​ള്ള നാ​ട​ക​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്. ക​ഥാ​പാ​ത്ര​ങ്ങ​ളെ നേ​രി​ട്ട് കാ​ണാ​ൻ നാ​ട്ടു​കാ​രും എ​ത്തി​യി​രു​ന്നു.
ടി.​കെ. സ​ജി​ത്താ​ണ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത്. സു​രേ​ഷ് മ​ണ്ണൂ​രാ​ണ് ബ​ഷീ​റാ​യി വേ​ഷ​മി​ട്ട​ത്. എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞാ​യി ജി.​ആ​ർ. വാ​ര്യ​രും ഒ​റ്റ​ക്ക​ണ്ണ​ൻ പോ​ക്ക​റാ​യി കു​ഞ്ഞ​ൻ ചേ​ള​ന്നൂ​രും മ​ണ്ട​ൻ മു​ത്ത​പ്പ​യാ​യി ഷി​ബു വ​യ​ല​ക്ക​ര​യും പാ​ത്തു​മ്മ​യാ​യി ജ​യ​കാ​ന്തി ചേ​വാ​യൂ​രും സു​ഹ​റ​യാ​യി ഷീ​ബാ ഗോ​പി പെ​രു​വ​യ​ലും വേ​ഷ​മി​ട്ടു. ഒ​പ്പം പാ​ത്തു​മ്മ​യു​ടെ ആ​ടും കൂ​ടെ​യെ​ത്തി​യ​തോ​ടെ ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ൾ കാ​ഴ്ച്ച​ക്കാ​ർ​ക്ക് വി​രു​ന്നാ​യി. ന​മ്മ​ൾ ഇ​മ്മി​ണി ബ​ല്യൊ​ന്നാ​ക​ണം ഞ​ങ്ങ​ൾ ഒ​രു​മി​ക്കു​ന്നു. കൂ​ടെ​യു​ണ്ടാ​ക​ണം ഇ​മ്മി​ണി ബ​ല്യൊ​ന്നാ​കാ​ൻ എ​ന്ന സ​ന്ദേ​ശം ന​ൽ​കി​യാ​ണ് നാ​ട​കം അ​വ​സാ​നി​ച്ച​ത്.