ഐടിഐ വരാതിരിക്കാൻ നീക്കം: സം​ര​ക്ഷ​ണ സ​മി​തി
Friday, January 22, 2021 12:41 AM IST
തി​രു​വ​മ്പാ​ടി: ക്വാ​റി അ​നു​കൂ​ലി​ക​ൾ മ​നഃ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി ഐ​ടി​ഐ സം​ര​ക്ഷ​ണ സ​മി​തി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പാ​ല​ക്ക​ട​വി​ലെ ചെ​മ്പ്ര​താ​യി​പ്പാ​റ​യി​ലൂ​ടെ തു​മ്പ​ക്കോ​ട് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡി​ന് 50 വ​ർ​ഷ​മാ​യി നാ​ല് മീ​റ്റ​ർ മാ​ത്ര​മേ വീ​തി​യു​ണ്ടാ​യി​രു​ന്നു​ള്ളു.
ചെ​മ്പ്ര​താ​യി പാ​റ​യി​ലെ 1.48 ഏ​ക്ക​ർ പു​റ​മ്പോ​ക്ക് ഭൂ​മി ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​നു ശേ​ഷം റ​വ​ന്യൂ വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​മ്പോ​ൾ അ​തി​രു ചേ​ർ​ത്ത് നാ​ല് മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡി​ന് 10 സെ​ന്‍റ് സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​രു​ന്നു. അ​ന്നൊ​ന്നും പ​രാ​തി​യി​ല്ലാ​തി​രു​ന്ന ഏ​താ​നും വ്യ​ക്തി​ക​ൾ ഒ​ന്പ​ത് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സ​ർ​ക്കാ​ർ ഭൂ​മി ക​യ്യേ​റി എ​ട്ട് മീ​റ്റ​ർ വീ​തി​യി​ൽ സ്ഥ​ല​ത്തി​ന്‍റെ ന​ടു​വി​ലൂ​ടെ ബ​ല​മാ​യി റോ​ഡ് നി​ർ​മ്മി​ച്ചു.
ഐ​ടി​ഐ​യു​ടെ സ്ഥ​ല​ത്തി​ന്‍റെ താ​ഴെ ഭാ​ഗ​ത്തേ​ക്കും മു​ക​ൾ ഭാ​ഗ​ത്തേ​ക്കും ഉ​ള്ള റോ​ഡി​ന് ഇ​പ്പോ​ൾ നാ​ല് മീ​റ്റ​ർ മാ​ത്ര​മേ വീ​തി​യു​ള്ളു. മു​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ മൗ​നാ​നു​വാ​ദം ഇ​ക്കാ​ര്യ​ത്തി​ലു​ണ്ട്. ഒ​രു കൂ​ട്ടം പ​രി​സ​ര​വാ​സി​ക​ളെ ക​യ്യി​ലെ​ടു​ത്ത് ചി​ല ത​ത്പ​ര​ക​ക്ഷി​ക​ൾ ഐ​ടി​ഐ വ​രാ​തി​രി​ക്കാ​ൻ മ​നഃ​പൂ​ർ​വം ന​ട​ത്തു​ന്ന നാ​ട​ക​മാ​ണെ​ന്ന് ഐ​ടി​ഐ സം​ര​ക്ഷ​ണ സ​മി​തി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ദി​വാ​ക​ര​ൻ കോ​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു കൊ​ട്ടാ​ര​ത്തി​ൽ ബേ​ബി കാ​ര​ക്കാ​ട്ട്, ഷൈ​ൻ അ​മ്പ​ല​ത്തി​ങ്ക​ൽ, സ്ക​റി​യ ആ​ലു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.