ബ​ഷീ​ര്‍ ഓ​രോ വാ​യ​ന​യി​ലും വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ള്‍ ത​ന്ന എ​ഴു​ത്തു​കാ​ര​നെന്നു മാ​മു​ക്കോ​യ
Friday, January 22, 2021 12:40 AM IST
തേ​ഞ്ഞി​പ്പ​ലം: വാ​യ​ന​ക്കാ​ര്‍​ക്ക് വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും ന​ല്‍​കു​ന്ന എ​ഴു​ത്തു​കാ​ര​നാ​ണ് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റെ​ന്നും വീ​ണ്ടും വാ​യി​ക്കു​മ്പോ​ള്‍ പു​തി​യ ആ​ശ​യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ള്‍ ന​ല്‍​കു​ന്ന​തെ​ന്നും ന​ട​ന്‍ മാ​മു​ക്കോ​യ. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ചെ​യ​ര്‍, ബ​ഷീ​റി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ബ​ഷീ​ര്‍ സ്മൃ​തി​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​നു​ഷ്യ​ജീ​വി​ത​ത്തി​ല്‍ എ​ക്കാ​ല​ത്തും പ്ര​സ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ സൃ​ഷ്ടി​ച്ച​തു കൊ​ണ്ടാ​ണ് ബ​ഷീ​റി​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ഇ​ന്ന് ഏ​റെ ഉ​ദ്ധ​രി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഭാ​ഷ​യി​ല്‍ എ​ഴു​തി​യ സാ​ധാ​ര​ണ​ക്കാ​ര​നാ​യ എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു ബ​ഷീ​റെ​ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ഡോ. ​സി.​എ​ല്‍. ജോ​ഷി പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ബ​ഷീ​റി​ന്‍റെ അ​പൂ​ര്‍​വ ഫോ​ട്ടോ​ക​ള്‍ ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ച പു​ന​ലൂ​ര്‍ രാ​ജ​ന്‍റെ ഫോ​ട്ടോ ര​ജി​സ്ട്രാ​ര്‍ ഡോ. ​സി.​എ​ല്‍. ജോ​ഷി​യും മാ​മു​ക്കോ​യ​യും ചേ​ർ​ന്ന് അ​നാഛാ​ദ​നം ചെ​യ്തു. പി.​കെ. പാ​റ​ക്ക​ട​വ്, ഡോ. ​മി​നി പ്ര​സാ​ദ്, ഡോ. ​പി.​കെ. പോ​ക്ക​ര്‍ എ​ന്നി​വ​ര്‍ ബ​ഷീ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി. ഡോ. ​ആ​ര്‍.​വി.​എം. ദി​വാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ മാ​മു​ക്കോ​യ വി​ത​ര​ണം ചെ​യ്തു. ജാ​വേ​ദ് അ​സ്‌​ലം സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച പാ​ത്തു​മ്മാ​ന്‍റെ ആ​ട് എ​ന്ന സം​ഗീ​ത ആ​ല്‍​ബ​ത്തി​ന്‍റെ പോ​സ്റ്റ​ര്‍ ച​ട​ങ്ങി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.