കു​രി​ശുയാ​ത്ര​യി​ലെ ശി​മ​യോ​ന്‍
Friday, January 22, 2021 12:40 AM IST
ജിൽസ് വളയനാനിക്കൽ
താ​മ​ര​ശേ​രി: മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ പാ​ത​യോ​ര​ങ്ങ​ളി​ലൂ​ടെ ഓ​ശാ​ന യാ​ത്ര​ക​ളും കു​രി​ശു യാ​ത്ര​ക​ളും ക​ട​ന്നു​പോ​കു​മ്പോ​ള്‍ ര​ണ്ടും ക​ണ്ടി​ട്ട് തെ​ല്ലും സ്വാ​ധീ​നി​ക്കാ​ത്ത​വ​രെ​പ്പോ​ലെ പ​തി​വു ജീ​വി​ത​ത്തി​ന്‍റെ വ്യ​ഗ്ര​ത​ക​ളി​ലേ​യ്ക്ക് ക​ട​ന്നു​പോ​കു​ക​യ​ല്ല സ​ങ്കോ​ച​മി​ല്ലാ​തെ കു​രി​ശു​യാ​ത്ര​യി​ല്‍ പ​ങ്കു ചേ​ര്‍​ന്ന് കു​രി​ശു താ​ങ്ങു​ന്ന ശി​മ​യോ​നാ​കു​ക​യാ​ണ് ഫാ. ​കു​ര്യ​ന്‍ ത​ല​ച്ചി​റ​ക്കു​ഴി. 77 വ​യ​സ് പി​ന്നി​ട്ട് വി​ശ്ര​മി​ക്കേ​ണ്ട സ​മ​യ​മാ​യെ​ങ്കി​ലും ജോ​ലി​യി​ല്‍ തു​ട​രാ​നാ​ണ​ച്ച​നു താ​ല്‍​പ്പ​ര്യം.
ത​ല​ശേ​രി രൂ​പ​ത​യ്ക്കു​വേ​ണ്ടി വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ച അ​ച്ച​ന്‍ 1979ല്‍ ​ഫി​ലി​പ്പൈ​ൻ​സി​ൽ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി ഫി​ലോ​സ​ഫി​യി​ല്‍ ഡോ​ക്ട​റേ​റ്റും നേ​ടി. സീ​നി​യ​ര്‍ ല​ക്ച​റ​റാ​യി ജോ​ലി​ചെ​യ്തു. പി​ന്നീ​ട് 1992ല്‍ ​ജ​ര്‍​മ​നി​യി​ലെ​ത്തി 20 വ​ര്‍​ഷം അ​വി​ടു​ത്തെ ഇ​ട​വ​ക​ക​ളി​ല്‍ വി​കാ​രി​യാ​യി സേ​വ​നം ചെ​യ്തു. ഇ​തി​നി​ടെ താ​മ​ര​ശേ​രി രൂ​പ​ത​യി​ല്‍ നി​ര്‍​ധ​ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് താ​മ​സ സൗ​ക​ര്യ​ത്തോ​ടെ പ​ഠി​പ്പി​ക്കു​ന്ന​തി​നാ​യി ‘ജോ​യാ ഹോം’ (​സ​ന്തോ​ഷ​മു​ള്ള വീ​ട്) തു​ട​ങ്ങി. പു​തു​പ്പാ​ടി​യി​ല്‍ ഫി​ലി​പ്പി​നേ​രി സി​സ്റ്റേ​ഴ്‌​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജോ​യാ ഹോം ​ഒ​രു​ക്കി​യ​ത്. 21 പെ​ണ്‍​കു​ട്ടി​ക​ളെ നാ​ലാം ക്ലാ​സ്മു​ത​ല്‍ അ​വ​ര്‍​ക്ക് താ​ത്പ്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ പി​ജി വ​രെ പ​ഠി​പ്പി​ച്ചു. 21 പേ​രും ഇ​പ്പോ​ള്‍ ഇം​ഗ്ല​ണ്ട്, കാ​ന​ഡ, അ​യ​ര്‍​ല​ന്‍​ഡ് തു​ട​ങ്ങി വി​ദേ​ശ​ത്തു​ള്‍​പ്പെ​ടെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു ക​ഴി​ഞ്ഞു. 2012ല്‍ ​ജ​ർ​മ​നി​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ അ​ച്ച​ന്‍ താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ വേ​ന​പ്പാ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സെ​ന്‍റ് ജോ​സ​ഫ്‌​സ് ബോ​യ്‌​സ് ഹോ​മി​ന്‍റെ ഡ​യ​റ​ക്ട​രാ​യി ചു​മ​ത​ല​യേ​റ്റു. 2013ല്‍ ‘​ജോ​യാ ഹോം’​മി​ലെ അ​ടു​ത്ത ബാ​ച്ച് തു​ട​ങ്ങി. 26 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ ​ബാ​ച്ചി​ല്‍ പ​ഠി​ച്ചു വ​രു​ന്ന​ത്. ഇ​പ്പോ​ള്‍ അ​വ​ര്‍ പ്ല​സ്ടു​വി​ല്‍ പ​ഠ​നം തു​ട​രു​ക​യാ​ണ്. ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​മാ​യ​തി​നാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും ലാ​പ്‌​ടോ​പ്പും വാ​ങ്ങി ന​ല്‍​കി​യി​ട്ടു​ണ്ട്.
വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ള്‍​ക്ക് വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​നൊ​ടു​വി​ലാ​ണ് ഒ​യാ​സി​സ് തു​ട​ങ്ങി​യ​ത്. മ​ക്ക​ള്‍ ജോ​ലി​ക്കാ​യി വി​ട്ടു​നി​ല്‍​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​റ്റ​യ്ക്കാ​കു​ന്ന മാ​താ​പി​താ​ക്ക​ന്മാ​ര്‍, അ​വ​രെ ഒ​റ്റ​യ്ക്കു വി​ട്ട് ജോ​ലി​യ്ക്കു​പോ​കാ​നാ​തെ വി​ഷ​മി​ക്കു​ന്ന മ​ക്ക​ള്‍ ഇ​വ​ര്‍​ക്കെ​ല്ലാം ആ​ശ്വാ​സ​മാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. റി​ട്ട​യ​ര്‍ ചെ​യ്യു​ക​യെ​ന്നാ​ല്‍ ഇ​ത്ര​നാ​ളും മ​റ്റു​ള്ള​വ​ര്‍​ക്കു വേ​ണ്ടി ജീ​വി​ച്ചു. ഇ​നി​മു​ത​ല്‍ ത​നി​ക്കു​വേ​ണ്ടി മാ​ത്രം ജീ​വി​ക്കു​ക എ​ന്നാ​ണ്. ഒ​രു വൈ​ദി​ക​ന്‍ എ​ന്നും മ​റ്റു​ള്ള​വ​ര്‍​ക്കു വേ​ണ്ടി ജീ​വി​ക്കേ​ണ്ട​വ​നാ​ണെ​ന്നാ​ണ് അ​ച്ച​ന്‍റെ അ​ഭി​പ്രാ​യം. വി​ശ്ര​മ ജീ​വി​ത​ത്തി​ൽ താ​ല്‍​പ്പ​ര്യ​മി​ല്ല. ക​ഴി​യു​ന്ന​ത്ര കാ​ലം ജോ​ലിചെ​യ്യ​ണം. ത​നി​യ്ക്കു​വേ​ണ്ടി​ത്ത​ന്നെ ജീ​വി​ക്കു​ന്ന​തി​ല്‍ അ​ര്‍​ഥ​മി​ല്ല. എ​പ്പോ​ഴും മ​റ്റു​ള്ള​വ​ര്‍​ക്ക് വേ​ണ്ടി ജീ​വി​ക്കു​ന്ന​തി​ലാ​ണ് സ​ന്തോ​ഷമെന്നു​മാ​ണ് അ​ച്ച​ന്‍ പ​റ​യു​ന്ന​ത്. ഓ​ശാ​ന യാ​ത്ര​ക​ളേ​ക്കാ​ളേ​റെ കു​രി​ശു​യാ​ത്ര​യി​ല്‍ പ​ങ്കാ​ളി​യാ​കു​ന്ന​താ​ണ് കു​ര്യ​ന​ച്ച​നി​ഷ്ടം.