സം​ഗീ​ത മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി
Thursday, January 21, 2021 12:24 AM IST
തി​രു​വ​മ്പാ​ടി: പു​ന്ന​ക്ക​ൽ സം​ഗീ​ത കൂ​ട്ടാ​യ്മ 17 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി ന​ട​ത്തി​യ 'ഹൃ​ദ​യ രാ​ഗം' ഏ​ഴ് മു​ത​ൽ 16 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് വേ​ണ്ടി ന​ട​ത്തി​യ 'മ്യൂ​സി​ക് സ്റ്റാ​ർ' മ​ത്സ​ര​ങ്ങ​ളും സ​മാ​പി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് അംഗം ലി​സി സ​ണ്ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ കു​ഞ്ഞു മ​രി​ക്കാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ധാ​മ​ണി, ഷൈ​നി ബെ​ന്നി, വി​ജ​യ​ൻ, ലീ​ല വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹൃ​ദ​യ​രാ​ഗം മ​ത്സ​ര​ത്തി​ൽ ര​തീ​ഷ് കാ​വ​ന്നൂ​ർ ഒ​ന്നാം​സ്ഥാ​ന​വും റോ​യി തോ​മ​സ് ര​ണ്ടാം സ്ഥാ​ന​വും അ​മ്പി​ളി ദീ​പു മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മ്യൂ​സി​ക് സ്റ്റാ​ർ മ​ത്സ​ര​ത്തി​ൽ ദേ​വ​ന​ന്ദ ഒ​ന്നാം സ്ഥാ​ന​വും വി​സ്മ​യ ജോ​ഷി ര​ണ്ടാം സ്ഥാ​ന​വും സൗ​പ​ർ​ണി​ക മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വാ​ർ​ഡ് അംഗങ്ങൾ സ​മ്മാ​ന​ദാ​നം ന​ട​ത്തി.