വി​വി​ധ വാ​യ്പാ പ​ദ്ധ​തി​ക​ളെക്കു​റി​ച്ച് വി​ശ​ദീ​ക​ര​ണം ഇന്ന്
Thursday, January 21, 2021 12:23 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ കാ​ര്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് വി​വി​ധ വാ​യ്പാ പ​ദ്ധ​തി​ക​ളെ​കു​റി​ച്ച് വി​ശ​ദീ​ക​ര​ണം ന​ട​ത്തും. ഇ​തോ​ടൊ​പ്പം ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ശ​യ​നി​വാ​ര​ണ​വും പ​രാ​തി പ​രി​ഹാ​ര​ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കും.
കോ​ഴി​ക്കോ​ട് ന​ള​ന്ദ​യി​ല്‍ രാ​വി​ലെ പ​ത്ത് മു​ത​ലാ​ണ് പ​രി​പാ​ടി. കു​ടും​ബ​ശ്രീ മി​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ര്‍​ഗ വ​നി​താ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്ക് സ്വ​യംതൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള വാ​യ്പാ​പ​ദ്ധ​തി​ക​ളു​ള്‍​പ്പെ​ടെയുള്ളവ ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ജി​ല്ലാ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.