ക​ർ​ഷ​ക സ​മ​ര​ത്തെ ത​ക​ർ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: കി​സാ​ൻ കോ​ൺ​ഗ്ര​സ്
Thursday, January 21, 2021 12:23 AM IST
കൂ​രാ​ച്ചു​ണ്ട്: വി​വാ​ദ ക​ർ​ഷ​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ച്ച് ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​തെ ക​ർ​ഷ​ക നേ​താ​ക്ക​ളെ ഭീ​ക​ര​വാ​ദി​ക​ളാ​ക്കി സ​മ​രം അ​ട്ടി​മ​റി​ക്കാ​നു​ള്ള മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഗൂ​ഡ​നീ​ക്ക​ത്തെ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്ത് തോ​ൽ​പ്പി​ക്ക​ണ​മെ​ന്ന് കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​ഹ്വാ​നം ചെ​യ്തു. ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ, നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന ബ​ജ​റ്റി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യെ പാ​ടെ അ​വ​ഗ​ണി​ച്ച ന​ട​പ​ടി​യി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. റ​ബ​റി​ന് ത​റ​വി​ല 200 രൂ​പ​യാ​യും നാ​ളി​കേ​ര​ത്തി​ന് 50 രൂ​പയും ത​റ​വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. ച​ന്ദ്ര​ൻ, ടി.​പി. നാ​രാ​യ​ണ​ൻ, അ​ഗ​സ്റ്റി​ൻ ക​ണ്ണേ​ഴ​ത്ത്, മാ​ത്യു ദേ​വ​ഗി​രി, പി.​സി. പ്ര​ത്യു​ഷ്, ലൂ​ക്കോ​സ് വാ​ത​പ്പ​ള്ളി​ൽ, സി.​എം. ബാ​ബു, ജോ​സ് കാ​രി​വേ​ലി​ൽ, ജോ​യി നെ​ടു​മ്പ​ള്ളി, രാ​ജ​ൻ ബാ​ബു, കെ.​പി. ര​വീ​ന്ദ്ര​നാ​ഥ്, ഫാ​സി​ൽ ബേ​പ്പൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.