ജി​ല്ല​യി​ല്‍ 770 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്: 510 പേർക്ക് രോ​ഗ​മു​ക്തി
Thursday, January 21, 2021 12:23 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 770 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 510 പേ​ർ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ നാ​ലു​പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ നാ​ലു പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 24 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
സ​മ്പ​ര്‍​ക്കം വ​ഴി 738 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 6627 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ല്‍​ടി​സി ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 510 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.
കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​തു​വ​രെ 2023 പേ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കി. ഇ​ന്ന​ലെ നാ​ഷ​ണ​ല്‍ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ ഡേ ​ആ​യ​തി​നാ​ല്‍ വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തി​യി​ട്ടി​ല്ല.