കാ​ട്ടു​പ​ന്നി ശ​ല്യ​ം: നെ​ൽ​ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
Thursday, January 21, 2021 12:23 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​ട്ടു​പ​ന്നി​ശ​ല്യം മൂ​ലം നെ​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് ഈ​ങ്ങോ​റ​ച്ചാ​ൽ മേ​ഖ​ല​യി​ലെ കൊ​ട​ക്ക​ല്ലൂ​ർ വ​യ​ലി​ലെ നെ​ൽ​കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​രാ​ണ് കാ​ട്ടു​പ​ന്നി ശ​ല്യ​ത്താ​ൽ ദു​രി​ത​ത്തി​ലാ​യ​ത്. വി​ള​വ് പാ​ക​മാ​യി​വ​രു​ന്ന നെ​ൽ​കൃ​ഷി​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​ർ പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്തി​റ​ക്കി​യ ഏ​ക്ക​റു​ക​ളോ​ളം നെ​ൽ​കൃ​ഷി ഇ​വി​ടെ​യു​ണ്ട്. എ​ന്നാ​ൽ കാ​ട്ടു​പ​ന്നി ശ​ല്യം മൂ​ലം നേ​ര​ത്തേ കൊ​യ്ത്ത് ന​ട​ത്തു​ക​യാ​ണ്. വ​നം വ​കു​പ്പ് ന​ഷ്ട്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​ർ​ഷ​ക​രാ​യ ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ, റെ​ജി നെ​ല്ലി​വേ​ലി​ൽ, കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ, കു​ഞ്ഞി​ക്കേ​ളു​നാ​യ​ർ, ബാ​ല​കൃ​ഷ്ണ​ൻ മ​ണി കി​ലു​ക്കി​യി​ൽ, സേ​വ്യ​ർ ചേ​നാ​പ​റ​മ്പി​ൽ, ച​ന്ദ്ര​ബോ​സ്, മ​നോ​ജ് മു​രി​ങ്ങ​നാ​ട്ടു​ചാ​ലി​ൽ തു​ട​ങ്ങി​യ ക​ർ​ഷ​ക​രാ​ണ് കൃ​ഷി ന​ട​ത്തി​വ​രു​ന്ന​ത്.