ച​ക്കി​ട്ട​പാ​റ ബോം​ബാ​ക്ര​മ​ണ പ​ര​മ്പ​ര: സി​പി​എം പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി
Wednesday, January 20, 2021 12:15 AM IST
പേ​രാ​മ്പ്ര: ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ക്ര​മ​ണം ന​ട​ത്തി​യ ബി​ജെ​പി - ആ​ർ​എ​സ്എ​സ്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം പോ​ലീ​സി​ന്‍റെ പ​ണി സി​പി​എം ഏ​റ്റെ​ടു​ക്കു​മെ​ന്നു പേ​രാ​മ്പ്ര ഏ​രി​യ സെ​ക്ര​ട്ട​റി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ.​പി. ബാ​ബു. പാ​ർ​ട്ടി മു​തു​കാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തി​രി​ക്ക​ര​യി​ലെ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​ർ​ട്ടി ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​സു​നി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​കെ. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. സു​രാ​ജ​ൻ, എ.​ജി. ഭാ​സ്ക​ര​ൻ, പി.​പി. ര​ഘു​നാ​ഥ്, ഇ.​എം. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ർ​ച്ച് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു പോ​ലീ​സ് ത​ട​ഞ്ഞു.