പു​തു​പ്പാ​ടി വി​ത്തു​ല്‍​പ്പാ​ദ​ന കേ​ന്ദ്ര​ത്തി​ലെ കാ​ഷ്വ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്
Wednesday, January 20, 2021 12:15 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി വി​ത്തു​ല്‍​പ്പാ​ദ​ന കേ​ന്ദ്ര​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജോ​ലി ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ മൂ​ന്ന് ദി​വ​സം ന​ട​ത്തു​ന്ന സ​മ​രം ഇ​ന്ന് തു​ട​ങ്ങും.
സം​സ്ഥാ​ന അ​ഗ്രി ക​ള്‍​ച്ച​റ​ല്‍ ഫാ​മു​ക​ളി​ല്‍ കാ​ഷ്വ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മാ​സ​ത്തി​ല്‍ പ​തി​ന​ഞ്ച് ദി​വ​സ​മെ​ങ്കി​ലും ജോ​ലി ന​ല്‍​ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ണ്ടാ​യി​രി​ക്കെ മ​റ്റു ഫാ​മു​ക​ളി​ലെ​ല്ലാം ഉ​ത്ത​ര​വു പ്ര​കാ​രം ജോ​ലി ന​ല്‍​കു​മ്പോ​ള്‍ തി​ക​ച്ചും വി​വേ​ച​ന​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് പു​തു​പ്പാ​ടി വി​ത്തു​ല്‍​പ്പാ​ദ​ന കേ​ന്ദ്ര​ത്തി​ലെ ഫാം ​അ​ധി​കൃ​ത​രി​ല്‍​നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്.
ക​ഴി​ഞ്ഞ ആ​റ​ര മാ​സ​ത്തി​നു​ള്ളി​ല്‍ കേ​വ​ലം ആ​റ് ദി​വ​സ​ത്തെ ജോ​ലി മാ​ത്ര​മാ​ണ് ന​ല്‍​കി​യ​ത്. യ​ഥാ​സ​മ​യം ജോ​ലി ന​ല്‍​കു​ന്ന​തി​നോ ജോ​ലി സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നോ ത​യാ​റാ​കാ​തെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ് അ​ധി​കൃ​ത​ര്‍ കാ​ണി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ​യാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.
യോ​ഗ​ത്തി​ല്‍ കെ. ​ദാ​മോ​ദ​ര​ന്‍(​എ​ഐ​ടി​യു​സി), കെ. ​വി​ജ​യ​കു​മാ​ര്‍ (സി​ഐ​ടി​യു), ഷാ​ഫി വ​ള​ഞ്ഞ​പാ​റ(​എ​സ്ടി​യു), മ​റ്റു തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളാ​യ പി. ​രാ​ജേ​ഷ്, കെ.​കെ. പ്ര​ജീ​ഷ്, ടി.​എം. അ​ബ്ദു​ല്‍ റ​ഷീ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.