ഗു​ണ്ടാ​സം​ഘം വീ​ട്ടി​ൽ​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Wednesday, January 20, 2021 12:15 AM IST
മു​ക്കം: വി​ദേ​ശ​ത്തെ ബി​സി​ന​സ് ഇ​ട​പാ​ടി​ലെ ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ഗു​ണ്ടാ​സം​ഘം വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ചാ​ത്ത​മം​ഗ​ലം ക​ട്ടാ​ങ്ങ​ൽ പാ​ല​ക്കു​റ്റി​യി​ലെ അ​ൻ​വ​ർ സാ​ദി​ഖി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചം​ഗ സം​ഘം അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്. ക​മ്പി വ​ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളെ ക​യ​റു​കൊ​ണ്ട് കെ​ട്ടി​യി​ട്ടെ​ന്നും മ​ർ​ദി​ച്ചെ​ന്നും പ​രാ​തി​യി​ലു​ണ്ട്.
ഗ​ൾ​ഫി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന സു​ഹൃ​ത്ത് ഹാ​രി​സി​ന്‍റെ മാ​നേ​ജ​രാ​യി​രു​ന്നു അ​ൻ​വ​ർ. ഹാ​രി​സ് വി​ദേ​ശ​ത്തു​വ​ച്ച് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ മ​ര​ിച്ചു. ഇ​യാ​ളു​ടെ ബി​സി​ന​സി​ലെ ഇ​ട​പാ​ടു​കാ​രാ​ണ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. രേ​ഖ​ക​ൾ ത​ട്ടി​യെ​ടു​ക്കാ​നാ​ണ് സം​ഘ​മെ​ത്തി​യ​തെ​ന്നും സം​ശ​യി​ക്കു​ന്നു. അ​ക്ര​മി​ സംഘത്തിലെ നി​ല​മ്പൂ​ർ സ്വ​ദേ​ശി​യാ​യ ഫാ​സി​ലി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ​കു​ന്ന​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.