ദേ​ശീ​യ യു​വ​ജ​ന വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു
Wednesday, January 20, 2021 12:14 AM IST
തി​രു​വ​മ്പാ​ടി: നെ​ഹ്‌​റു യു​വ കേ​ന്ദ്ര കോ​ഴി​ക്കോ​ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സൗ​പ​ർ​ണ്ണി​ക പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ യു​വ​ജ​ന വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ഴ വൃ​ത്തി​യാ​ക്ക​ൽ, വി​വേ​കാ​ന​ന്ദ അ​നു​സ്മ​ര​ണം, കാ​യി​ക ക്ഷ​മ​താ ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഇ.​കെ. ന​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സൗ​പ​ർ​ണ്ണി​ക ലൈ​ബ്ര​റി സെ​ക്ര​ട്ട​റി സാ​ല​സ് മാ​ത്യു, കെ.​യു. റോ​യ് മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബെ​ന്നി പ​രി​ശീ​ല​നം ന​ട​ത്തി. പു​ഴ വൃ​ത്തി​യാ​ക്ക​ലി​ന് ജോ​മോ​ൻ ലൂ​ക്കോ​സ്, പി.​കെ. സ​ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തോ​ളം തി​രു​വ​മ്പാ​ടി​യി​ലെ വി​വി​ധ കാ​യി​ക ക്ഷ​മ​താ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന റോ​യ് മോ​നെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എ. അ​ബ്ദു​ൾ​റ​ഹ്മാ​ൻ ആ​ദ​രി​ച്ചു.