കുറ്റ്യാടി: കർഷകവിരുദ്ധ ബില്ലുകൾ പിൻവലിക്കുക, ഡൽഹി കർഷകസമരം ഒത്തുതീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ ഈ കഴിഞ്ഞ പതിനഞ്ചിന് വെള്ളരിക്കുണ്ടിൽ നിന്ന് ആരംഭിച്ച കർഷകരുടെ ട്രാക്ടർ പരേഡിന്ന് തൊട്ടിൽപാലത്ത് ഊഷ്മള സ്വീകരണം നൽകി. ഫാ. തോമസ് ഇടയാൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജയിംസ് കട്ടക്കയം അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ബിനോയ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് ക്യാപ്റ്റൻ ജോയി കണ്ണംചിറ, എൻ.കെ. ചാക്കോ, ഷെമിലി സുനിൽ, ജോസ് പേരക്കാതോട്ടം, റോണി മാത്യു, ബിബി പാറക്കൽ, ഹസീന സുമിൻ എന്നിവർ പ്രസംഗിച്ചു.
താമരശേരി: പരേഡിന് കട്ടിപ്പാറ ടൗണില്‍ നൽകിയ സ്വികരണത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോയത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ സംയുക്ത കര്‍ഷക കൂട്ടായ്മ ചെയര്മാന് കെ.വി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ ബിനോയ് തോമസ്, സ്വാഗത സംഘം ചെയര്മാന് സുമിന്‍ എസ്. നെടുങ്ങാടന്‍, സ്വാഗത സംഘം രക്ഷാധികാരി മാര്ട്ടിന് തോമസ്, വൈസ് ക്യാപ്റ്റന്‍ ജോയി കണ്ണഞ്ചിറ, കര്‍ഷക കൂട്ടായ്മ കണ്‍വീനര്‍ രാജു ജോണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജില്‍സി തോമസ്, മെംബര്‍മാരായ ഷാഹിം ഹാജി, പ്രേംജി ജയിംസ്, സി.കെ.സി. അസൈനാര്‍, കട്ടിപ്പാറ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആര്. രാജന്, കെ.ജെ. ബാബു, സലിം പുല്ലടി തുടങ്ങിയവര്‍ പ്രസംഗിച്ചു. കട്ടിപ്പാറയില്‍ നിന്ന് നൂറ്കണക്കിന് കര്‍ഷകര്‍ വാഹനങ്ങളുടെ അകമ്പടിയോടെ റാലിയെ കൂരാച്ചുണ്ട് വരെ അനുഗമിച്ചു.
കൂരാച്ചുണ്ട്: കർഷക ട്രാക്ടർ പരേഡിന് കൂരാച്ചുണ്ടിൽ കർഷക ഐക്യമുന്നണിയുടെ നേതൃത്വത്തിൽ പൗരാവലി സ്വീകരണം നൽകി. സെന്റ് തോമസ് ഫൊറോന വികാരി ഫാ. ജെയിംസ് വാമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. സണ്ണി പാരഡൈസ് അധ്യക്ഷത വഹിച്ചു. ട്രാക്ടർ പരേഡ് നയിച്ച ബിനോയ് തോമസ്, ജോയി കണ്ണഞ്ചിറ എന്നിവരെ ചടങ്ങിൽ ഷാളണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, കർഷക നേതാക്കളായ കുര്യൻ ചെമ്പനാനി, ഒ.ഡി. തോമസ്, വ്യാപാരി വ്യവസായി പ്രസിഡന്റ് ജോബി വാളിയാംപ്ലാക്കൽ, വി.എസ്. ഹമീദ്, രാജൻ ഉറുമ്പിൽ, എൻ.ജെ. ചാക്കോ എന്നിവർ പ്രസംഗിച്ചു.
താമരശേരി: കര്‍ഷക ട്രാക്ടര്‍ പരേഡിന് സംയുക്ത കര്‍ഷക സമിതി തലയാട് സ്വീകരണം നല്കി. സ്വീകരണ യോഗത്തില്‍ സംയുക്ത കര്‍ഷക സമിതി ജില്ലാ വര്‍ക്കിംഗ് ചെയര്മാന് ഷാജു മുണ്ടത്താനത്ത്, റോണി കട്ടിക്കനാൽ, ജാഥ അംഗങ്ങളായ അഡ്വ.സുമൻ, മാര്ട്ടിന് തോമസ്, ജോണ്സണ് കക്കയം എന്നിവര്‍ പ്രസംഗിച്ചു.
പേരാമ്പ്ര: കര്‍ഷക ട്രാക്ടര്‍ പരേഡിന് ചക്കിട്ടപാറ, മുള്ളൻകുന്ന്, തൊട്ടിൽപ്പാലം, പേരാമ്പ്ര, ഉള്ള്യേരി എന്നിവിടങ്ങളിൽ സ്വീകരണം നല്കി. സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റന്‍ ബിനോയ് തോമസ്, വൈസ് ക്യാപ്റ്റൻ ജോയി കണ്ണഞ്ചിറ, ജോർജ് കുംബ്ലാനി, വി.സി. സെബാസ്റ്റ്യൻ, സെമിലി സുനിൽ, ഹസീന, ബിബി പാറക്കൽ, തോമസ് പോക്കാട്ട്, ജില്ലാ കോ -ഓഡിനേറ്റര്‍ സുമിന്‍ നെടുങ്ങാടൻ, സിപിഎം എല്‍ കേന്ദ്ര കമ്മിറ്റി അംഗം പി.എം. കുഞ്ഞിക്കണാരൻ, ജോണ്സന് കക്കയം, പ്രിയേഷ് കുമാർ, പ്രദീപ് കുതിരോട്ട്, എം. രജീഷ്, വി.എ. ബാലകൃഷ്ണൻ, രാജൻ വർക്കി എന്നിവര്‍ പ്രസംഗിച്ചു.