ജി​ല്ല​യി​ൽ 481 പേ​ർ​ക്ക് പോ​സി​റ്റീ​വ്
Wednesday, January 20, 2021 12:13 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 481 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. 460 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രി​ല്‍ മൂ​ന്ന് പേ​ർ​ക്ക് പോ​സി​റ്റി​വാ​യി. 17 കേ​സു​ക​ൾ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 461 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി.
ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ല്‍​ടി​സി​ക​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 460 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 1107 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 22048 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 2,47,348 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.
കൂ​ടാ​തെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി പു​തു​താ​യി വ​ന്ന 102 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 953 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വ​ന്ന 493 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 9083 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ 287 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ്‌​കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും, 8796 പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു​വ​രെ 87915 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. 6768 പേ​ർ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ. 263 പേ​രാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള മ​റ്റു ജി​ല്ല​ക്കാ​ർ. 86 പേ​രാ​ണ് മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ.