കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പള്ളി തി​രു​നാൾ
Sunday, January 17, 2021 11:08 PM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്ന​ലെ രാ​വി​ലെ 6.30 ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​യ് തേ​ക്കും​കാ​ട്ടി​ൽ കൊ​ടി​യേ​റ്റ് ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നീ തി​രു​ക്ക​ർ​മ്മ​ങ്ങ​ളോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. കൈ​ക​ര​ന്മാ​രും ക​മ്മി​റ്റി​ക്കാ​രും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.
ഇ​ന്ന് രാ​വി​ലെ 5.45 ന് ​നൊ​വേ​ന വി​ശു​ദ്ധ കു​ർ​ബാ​ന. 6.30 ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ്മ​ദി​ന ശ്രാ​ദ്ധ ശു​ശ്രൂ​ഷ, ഫാ. ​ബെ​ർ​ണാ​ഡി​ൻ അ​നു​സ്മ​ര​ണം, സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, വൈ​കു​ന്നേ​രം 4.30 ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന. നാ​ളെ രാ​വി​ലെ 5.45, 6.30, 7.45, വൈ​കു​ന്നേ​രം 4.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ബു​ധ​നാ​ഴ്ച രാ​വി​ലെ 5.45, 6.30, 7.45 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, സ​മ​പ​നാ​ശീ​ർ​വാ​ദം എ​ന്നീ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കും.