വി​ക​സ​ന​ത്തി​ന് കു​തി​പ്പേ​കാ​ന്‍ പ​ത്ത് റോ​ഡു​ക​ളു​ടെ വീ​തി കൂ​ട്ടും
Sunday, January 17, 2021 11:08 PM IST
കോ​ഴി​ക്കോ​ട്: വി​ക​സ​ന​ത്തി​ന്‍റെ പു​ത്ത​ന്‍ പ്ര​തീ​ക്ഷ​യി​ല്‍ ന​ഗ​രം. ബ​ജ​റ്റി​ല്‍ ഉ​ൾ​പ്പ​ടെ മി​ക​ച്ച പ​രി​ഗ​ണ​ന ഏ​റ്റു​വാ​ങ്ങി​യ കോ​ഴി​ക്കോ​ട് ന​ഗ​രം ഗ​താ​ഗ​ത​കു​രു​ക്കി​ല​മ​രു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ് . പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ മു​റ പോ​ലെ ന​ട​ന്നാ​ല്‍ ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​മി​ല്ല. പ​ത്ത് റോ​ഡു​ക​ളാ​ണ് കോ​ഴി​ക്കോ​ട് ന​ഗ​ര​പാ​താ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി 700 കോ​ടി​യി​ല്‍​പ​രം രൂ​പ ചെ​ല​വി​ല്‍ മു​ഖം മി​നു​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.
ഭൂ​മി ഏ​റ്റെ​ടു​ത്ത് വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട വെ​ല്ലു​വി​ളി. ന​ഗ​ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​പ്പെ​ട്ട പ​ത്തു റോ​ഡു​ക​ളാ​ണ് ഈ ​പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യ​ത്. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഡി​സൈ​ന​ര്‍ റോ​ഡു​ക​ളാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മി​പ്പി​ക്ക​പ്പെ​ടു​ക. മാ​ളി​ക്ക​ട​വ് -ത​ണ്ണീ​ര്‍​പ്പ​ന്ത​ല്‍, ക​രി​ക്കാം​കു​ളം - സി​വി​ല്‍ സ്റ്റേ​ഷ​ൻ, മൂ​ഴി​ക്ക​ല്‍-​കാ​ളാ​ണ്ടി​ത്താ​ഴം, മി​നി ബൈ​പാ​സ്-​പ​നാ​ത്തു താ​ഴം ഫ്ളൈ​ഓ​വ​ര്‍, മാ​നാ​ഞ്ചി​റ-​പാ​വ​ങ്ങാ​ട്, അ​ര​യി​ട​ത്തു​പാ​ലം-​അ​ഴ​കൊ​ടി-​ചെ​റൂ​ട്ടി ന​ഗ​ര്‍, സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം പെ​രി​ങ്ങൊ​ളം, മാ​ങ്കാ​വ് -പൊ​ക്കു​ന്ന് -പ​ന്തീ​രാ​ങ്കാ​വ്, ക​ല്ലു​ത്താ​ന്‍​ക​ട​വ്- മീ​ഞ്ച​ന്ത, കോ​തി​പ്പാ​ലം - ച​ക്കും​ക​ട​വ് -പ​ന്നി​യ​ങ്ക​ര ഫ്ലൈ​ഓ​വ​ര്‍ എ​ന്നി​വ​യാ​ണ് ഈ ​പ​ദ്ധ​തി​യി​ല്‍​പ്പെ​ട്ട റോ​ഡു​ക​ൾ.
സ്ഥ​ല​മേ​റ്റെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യാ​ല്‍ റോ​ഡ് വി​ക​സ​ന​മെ​ന്ന​ത് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഇ​ഴ​യു​ന്ന മാ​നാ​ഞ്ചി​റ -വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍​ക്ക് മീ​തേ ചോ​ദ്യ ചി​ഹ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്.