കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ഇ​ട​ത് സ​ർ​ക്കാ​ർ സ്വ​ന്തം പ​ദ്ധ​തി​ക​ളാ​ക്കു​ന്നു: വി.​കെ. സ​ജീ​വ​ൻ
Sunday, January 17, 2021 11:08 PM IST
കു​റ്റ്യാ​ടി: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ജ​ന​ക്ഷേ​മ​പ​ദ്ധ​തി​ക​ൾ പി​ണ​റാ​യി സാ​ർ​ക്കാ​ർ സ്വ​ന്തം പേ​രി​ലാ​ക്കി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ന്നെ​ന്ന് ബി​ജെ​പി കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ജീ​വ​ൻ. ബി​ജെ​പി കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ദ്വി​ദി​ന പ​ഠ​ന ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ. ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. പ്ര​ഭാ​ക​ര​ൻ, സം​സ്ഥാ​ന സ​മി​തി അം​ഗം എം.​പി. രാ​ജ​ൻ, സം​സ്ഥാ​ന ക​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ടി.​കെ. രാ​ജ​ൻ, രാ​മ​ദാ​സ് മ​ണ​ലേ​രി, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഒ.​പി. മ​ഹേ​ഷ്, ടി.​വി. ഭ​ര​ത​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.