പേരാമ്പ്ര: മലബാറില്‍ പൊതു മേഖലയില്‍ ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ പാല്‍പ്പൊടി ഉത്പാദന യൂണിറ്റിന്റെ നിര്‍മാണ പ്രവൃത്തി മലപ്പുറം ജില്ലയില്‍ ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് ക്ഷീര വികസന മന്ത്രി കെ. രാജു പറഞ്ഞു. വര്‍ധിച്ചു വരുന്ന പാല് ഉത്പാദനം കണക്കിലെടുത്ത് അധിക പാല് പാല്‍പ്പൊടിയാക്കി അതിന്റെ ലാഭം കൂടി കര്‍ഷകര്‍ക്ക് ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുക്കുന്നത്. 58 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഫാക്ടറിക്കു വേണ്ടി നബാർഡുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും ഈ മാസം തന്നെ ആദ്യ ഗഡു വായ്പയായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര നിയോജക മണ്ഡലത്തിൽ ചങ്ങരോത്ത് പഞ്ചായത്തിലെ ചിറക്കൊല്ലി ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടത്തിന്റെ ഹൈജീനിക് മില്‍ക്ക് കലക്ഷന്‍ സെന്റര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ടി.പി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ച് ശിലാഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി എന്നിവര്‍ ക്ഷീരകര്‍ഷകരെ ആദരിച്ചു.
ടി.കെ. വിനോദന്‍ ഏറ്റവും കൂടുതല്‍ പാല് അളന്ന കര്‍ഷകനായും എന്‍.എന്‍. അനൂപ് കുമാര്‍ യുവ ക്ഷീര കര്‍ഷകനായും തെരഞ്ഞെടുക്കപ്പെട്ടു. മില്‍മയുടെ പാല് ഉത്പന്ന വിതരണ കേന്ദ്രം കേരള മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ഡയറക്ടര്‍ പി. ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുഹമ്മദ് നവാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. വിനോദന്‍, ചങ്ങരോത്ത് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് എം. അരവിന്ദാക്ഷന്, മില്‍മ ഡയറക്ടര്‍ പി.പി. അനിത, പി.ടി. ഗിരീഷ് കുമാര്‍, കെ.വി. കുഞ്ഞിക്കണ്ണന്, ആനേരി നസീര്‍, പി.ടി. വിജയന്, ഒ.ടി. രാജന്, കിഴക്കയില്‍ ബാലന്, എന്‍.ഇ. ചന്ദ്രന്, പി.ടി. സുരേന്ദ്രന്, കെ.ജി. രാമനാരായണന്‍, ടി.ടി. കുഞ്ഞമ്മദ്, കെ.കെ. മുസ്തഫ, ക്ഷീര സംഘം പ്രസിഡന്റ് കുളങ്ങര അശോകന്, ചിറക്കൊല്ലി ക്ഷീര സംഘം മുന്‍ പ്രസിഡന്റ് ടി.കെ. വിനോദന്‍, സംഘം സെക്രട്ടറി ടി. രമ, സ്വാഗത സംഘം ചെയര്‍പേഴ്സണ്‍ കൂടിയായ ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. റീന, സംഘം പ്രസിഡന്റ് എ.എം. പ്രകാശ് എന്നിവർ പ്രസംഗിച്ചു.