ഡോ.​മാ​മി​യി​ല്‍ സാ​ബു​വി​ന് സ്വീ​ക​ര​ണം ന​ല്‍​കി
Sunday, January 17, 2021 11:07 PM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഇ.​കെ.​ജാ​ന​കി അ​മ്മാ​ള്‍ ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യ സ​സ്യ ശാ​സ്ത്ര​ഞ്ജ​ന്‍ ഡോ.​മാ​മി​യി​ല്‍ സാ​ബു​വി​ന് ചേ​ള​ന്നൂ​ര്‍ ശ്രീ​നാ​രാ​യ​ണ കോ​ള​ജ് റി​ട്ട. ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സ്വീ​ക​ര​ണം ന​ല്‍​കി. കോ​ള​ജി​ലെ മു​ന്‍ അ​ധ്യാ​പ​ക​നാ​ണ് ഇ​ദ്ദേ​ഹം. മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ.​വി.​കെ. വി​ജ​യ​ന്‍ സാ​ബു​വി​ന് ഉ​പ​ഹാ​രം ന​ല്‍​കി. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​പി. ജ​യ​ച​ന്ദ്ര​ന്‍, മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഡോ.​സി. വി​നോ​ദ് കു​മാ​ർ, ഡോ.​എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​ശി​വ​ദാ​സ​ന്‍ തി​രു​മം​ഗ​ല​ത്ത്, അ​ധ്യാ​പ​ക​രാ​യ പ്ര​ഫ.​പി.​എ​സ്. പ​ത്മ​ജ, ഡോ.​എം.​കെ. പ്രീ​ത, പ്ര​ഫ.​ടി. ത​ങ്കം, പ്ര​ഫ. ജീ​ന ച​ന്ദ്ര​ൻ, പ്ര​ഫ.​കെ. മ​ധു, വേ​ണു​ഗോ​പാ​ൽ, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പ്ര​ഫ.​എം. സൂ​രേ​ഷ് ബാ​ബു, ട്ര​ഷ​റ​ര്‍ എ. ​സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.