മു​പ്പ​തു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​ലു​ങ്ക് നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ര​ണ്ടാം ഘ​ട്ട റോ​ഡു നി​ർ​മാ​ണം
Sunday, January 17, 2021 12:23 AM IST
തി​രു​വ​മ്പാ​ടി: കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം രാ​ജ്യ​മൊ​ട്ടാ​കെ ലോ​ക ഡൗ​ൺ ലേ​ക്ക് നീ​ങ്ങി​യ 2020 ഏ​പ്രി​ലി​ൽ നി​ർ​ത്തി​വെ​ച്ച തി​രു​വ​മ്പാ​ടി - പു​ന്ന​യ്ക്ക​ൽ റോ​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. പ​ണി വീ​ണ്ടും തു​ട​ങ്ങി​യ​പ്പോ​ൾ മ​ഴ​ക്കാ​ല​ത്ത് ഒ​ഴു​കി​പ്പോ​യി കി​ട​ങ്ങാ​യി മാ​റി​യ റോ​ഡി​ൽ വീ​ണ്ടും ക്വാ​റി വേ​സ്റ്റ് നി​ര​ത്തു​ക​യാ​ണി​പ്പോ​ൾ.
സ​മാ​ന്ത​ര​മാ​യി കോ​ൺ​ക്രീ​റ്റ് കാ​ന​ക​ളു​ടെ നി​ർ​മ്മാ​ണ​വും ന​ട​ക്കു​ന്നു. ഇ​പ്പോ​ൾ പെ​യ്യു​ന്ന മ​ഴ മാ​റി​യാ​ലു​ട​നെ ടാ​റിം​ഗ് ജോ​ലി​ക​ൾ തു​ട​ങ്ങാ​നാ​കും. പു​ന്ന​ക്ക​ൽ അ​ങ്ങാ​ടി​യോ​ടു ചേ​ർ​ന്നു​ള്ള മു​പ്പ​ത് വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ക​ലു​ങ്ക് പു​ന​ർ​നി​ർ​മ്മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ക​ലു​ങ്കി​ന്‍റെ അ​ടി​വ​ശം പാ​ളി​യാ​യി അ​ട​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്. മ​ഴ പെ​യ്യു​മ്പോ​ൾ വെ​ള്ളം തു​ള്ളി തു​ള്ളി​യാ​യി കോ​ൺ​ക്രീ​റ്റി​ന​ക​ത്തു​കൂ​ടി വീ​ഴു​ന്നു. ക​ലു​ങ്കി​ന്‍റെ ബ​ല​ത്തി​ൽ സം​ശ​യ​മു​ണ്ട്. പു​തി​യ ക​ലു​ങ്ക് നി​ർ​മ്മി​ക്കാ​തെ റോ​ഡു​പ​ണി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ നി​ല​വി​ലെ ക​ലു​ങ്ക് ബ​ല​വ​ത്താ​ണെ​ന്നും ഒ​ന്ന​ര മീ​റ്റ​ർ വീ​തി കൂ​ട്ടു​ക മാ​ത്ര​മേ ചെ​യ്യു​ക​യു​ള്ളു​വെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി. എ​ൻ​ജി​നീ​യ​ർ ആ​ദ​ർ​ശ് പ്ര​തി​ക​രി​ച്ചു.