രേ​ഷ്മ​യു​ടെ മ​ര​ണം:  സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തണമെന്ന് ആ​ക്്ഷൻ ക​മ്മി​റ്റി
Sunday, January 17, 2021 12:23 AM IST
കു​റ്റ്യാ​ടി: തൊ​ട്ടി​ൽ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​മ​ട​ഞ്ഞ വ​ള​യം മ​രാ​ങ്ക​ണ്ടി​യി​ലെ കെ.​ടി. രേ​ഷ്മ​യു​ടെ മ​ര​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​വ​ക​ക്ഷി ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​ക്ക് മു​മ്പി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. അ​നാ​സ്ഥ മൂ​ലം മ​ര​ണ​പെ​ട്ട രേ​ഷ്മ​യു​ടെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ‌​ന്നും കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ട് വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പെ​ട്ടാ​ണ് സ​ർ​വ​ക​ക്ഷി ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ട്ടി​ൽ​പ്പാ​ലം ഇ​ക്ര ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹം ന​ട​ത്തി​യ​ത്.
വ​ള​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​നാ​യി. എം. ​ദി​വാ​ക​ര​ൻ, വി.​പി. ശ​ശി, പി.​കെ. ശ​ങ്ക​ര​ൻ, കെ. ​വി​നോ​ദ​ൻ, എം. ​ദേ​വി, കെ. ​ച​ന്ദ്ര​ൻ, കെ ​ലി​ജേ​ഷ്, ഇ.​കെ. സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.