കെ​എ​സ്ഇ​ബി​യു​ടെ വാ​ഹ​നം മ​റി​ഞ്ഞു
Saturday, January 16, 2021 12:34 AM IST
തി​രു​വ​മ്പാ​ടി: പു​ന്ന​ക്ക​ൽ ഓ​ളി​ക്ക​ൽ ഭാ​ഗ​ത്ത് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന്‍റെ വാ​ഹ​നം മ​റി​ഞ്ഞു. പു​തി​യ കേ​ബി​ൾ ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ കൊ​ണ്ടു​വ​ന്ന ഗു​ഡ്സ് വാ​ഹ​ന​മാ​ണ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ​ത്. ഇ​ട​തൂ​ർ​ന്ന മ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്ന ഓ​ളി​ക്ക​ൽ പ്ര​ദേ​ശ​ത്തേ​ക്ക് സ്ഥി​ര​മാ​യി ലൈ​നി​നു മു​ക​ളി​ൽ മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി ത​ട​സം സം​ഭ​വി​ക്കാ​റു​ണ്ട്.
ഇ​തി​ന് പ​രി​ഹാ​ര​മാ​യി ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് ക​മ്പി​ക​ൾ​ക്ക് പ​ക​ര​മാ​യി പു​തി​യ കേ​ബി​ൾ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള പോ​സ്റ്റു​ക​ൾ​ക്ക് ന​ടു​വി​ൽ മ​റ്റൊ​രെ​ണ്ണം കൂ​ടി സ്ഥാ​പി​ക്കു​ന്ന ജോ​ലി ന​ട​ക്കു​ക​യാ​ണ്. ഇ​തി​നാ​യി ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളു​മാ​യി വ​ന്ന ഗു​ഡ്സ് വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.