നൊ​ച്ചാ​ട്ട് ക​ള്ളവോ​ട്ടി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ച്ച​ത് നി​യ​മപ​ര​മാ​യി നേ​രി​ടും: യു​ഡി​എ​ഫ്
Saturday, January 16, 2021 12:34 AM IST
പേ​രാ​മ്പ്ര: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡി​ലെ ഫ​ലം ആ​ട്ടി​മ​റി​ച്ച​ത് ക​ള്ള വോ​ട്ടി​ലൂ​ടെ​യാ​ണെ​ന്നും അ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും യു​ഡി എ​ഫ് നൊ​ച്ചാ​ട് മേ​ഖ​ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പേ​രാ​മ്പ്ര പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ര​മ്പ​രാ​ഗ​ത ഇ​ട​തു കോ​ട്ട​യി​ൽ ര​ണ്ട് വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. നാ​ല് വോ​ട്ടു​ക​ൾ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​കൂ​ല​മാ​യി ക​ള്ള വോ​ട്ട് ചെ​യ്ത​തു കൊ​ണ്ടാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്നു യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. നാ​ല് ഇ​ട​തു പ​ക്ഷ പ്ര​വ​ർ​ത്ത​ക​ർ ര​ണ്ട് ബൂ​ത്തു​ക​ളി​ൽ വോ​ട്ട് ചെ​യ്ത​ത് രേ​ഖാ പ്ര​കാ​രം ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പേ​രാ​മ്പ്ര മു​ൻ​സി​ഫ് കോ​ട​തി​യി​ൽ തെ​രെ​ഞ്ഞെ​ടു​പ്പ് ഹ​ര​ജി ഫ​യ​ൽ ചെ​യ്തു.

ഒ​രേ സ​മ​യം ര​ണ്ട് ബൂ​ത്തു​ക​ളി​ൽ ഇ​ര​ട്ട വോ​ട്ട് ചെ​യ്ത നാ​ല് പേ​രെ​യാ​ണ് കേ​സി​ൽ പ്ര​തി ചേ​ർ​ത്ത​ത്. ഇ​ര​ട്ട വോ​ട്ട് ചെ​യ്തു തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ച​ത് പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​ന് നൊ​ച്ചാ​ട് ചാ​ത്തോ​ത്ത് താ​ഴെ വെ​ച്ച് പ്ര​മു​ഖ യു​ഡി​എ​ഫ് നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ആ​ർ.​കെ. മു​നീ​ർ, ക​ൺ​വീ​ന​ർ പി.​എം. പ്ര​കാ​ശ​ൻ, ടി. ​പി. നാ​സ​ർ, എ​ൻ.​വി. ഗോ​പാ​ല​ൻ കു​ട്ടി, പ​നോ​ട്ട് അ​ബൂ​ബ​ക്ക​ർ, സ​ലിം മി​ലാ​സ്, ടി.​കെ. മു​ഹ​മ്മ​ദ്‌ അ​ലി, എ​ൻ.​പി. അ​സീ​സ്, ഇ​സ്മാ​യി​ൽ നൊ​ച്ചാ​ട്, കാ​സിം ര​യ​രോ​ത്ത്, മു​നീ​ർ നൊ​ച്ചാ​ട്, എം.​പി. സ​ജ്ജാ​ദ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.