മാ​ങ്കാ​വ് സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, January 16, 2021 12:34 AM IST
കോഴി​ക്കോ​ട് : മാ​ങ്കാ​വ് സാ​ന്‍​ജോ ന​ഗ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ദൈ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് വി​കാ​രി ഫാ.​റോ​ണി പോ​ള്‍ കാ​വി​ല്‍ കൊ​ടി​യേ​റ്റി. പ്ര​സു​ദേ​ന്തി വാ​ഴ്ച​യും വി​ശു​ദ്ധ​കു​ര്‍​ബാ​ന​യും ന​ട​ന്നു. ഇന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യും ല​ദീ​ഞ്ഞും ന​ട​ക്കും. രാ​വി​ലെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് വാ​ര്‍​ഡു​ക​ളി​ലേ​ക്ക് അ​മ്പെ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും.

രാ​വി​ലെ ഏ​ഴ്, 9.30, വൈ​കു​ന്നേ​രം 4.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​യി​രി​ക്കും ആ​ഘോ​ഷ​ക​ര​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന. വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ കു​ര്‍​ബാ​ന​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ന് ​മ​രി​ച്ച​വ​ര്‍​ക്ക് വേ​ണ്ടി​യു​ള്ള കു​ര്‍​ബാ​ന​യും ഒ​പ്പീ​സും. ശേ​ഷം കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ തി​രു​നാ​ള്‍ ക​ര്‍​മ്മ​ങ്ങ​ള്‍ അ​വ​സാ​നി​ക്കും.