സ​ഹാ​യ​വും സ​മ്മാ​ന​ങ്ങ​ളു​മാ​യി അ​ധ്യാ​പ​ക​ർ വിദ്യാർഥികളുടെ വീ​ടു​ക​ളി​ലേ​ക്ക്
Saturday, January 16, 2021 12:34 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളെ കാ​ണാ​ൻ അ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി. കൊ​റോ​ണ കാ​ലം ആ​യ​തി​നാ​ൽ സ്കൂ​ളി​ൽ എ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന പ​ല കു​ട്ടി​ക​ളും വീ​ട്ടി​ൽ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​രെ ക​ണ്ട​പ്പോ​ൾ സ​ന്തോ​ഷം കൊ​ണ്ട് മ​തി​മ​റ​ന്നു.കു​ട്ടി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം മ​ന​സി​ലാ​ക്കു​ക അ​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന​വും സ​മാ​ശ്വാ​സ​വും ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ങ്ങ​ളോ​ടൊ​പ്പം അ​വ​ർ​ക്ക് സ​മ്മാ​ന പാ​ക്ക​റ്റു​ക​ളും ധ​ന​സ​ഹാ​യ​വും അ​ധ്യാ​പ​ക​ർ ക​രു​തി.

അ​ർ​ഹ​രാ​യ അ​ൻ​പ​തോ​ളം കു​ട്ടി​ക​ൾ​ക്ക് ബാ​ഗ്, പെ​ൻ​സി​ൽ, പേ​ന, നോ​ട്ട്ബു​ക്ക്, ജോ​മ​ട്രി ബോ​ക്സ്, കു​ട, എ​ന്നീ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. പ​ഠ​ന​ത്തി​ന് സാ​മ്പ​ത്തി​ക​പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ന്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​രോ വ​ർ​ഷ​വും 5000 രൂ​പ വീ​തം ല​ഭി​ക്കു​ന്ന പ​ഠ​ന സ്കോ​ള​ർ​ഷി​പ്പ് അ​ധ്യാ​പ​ക​ർ സ​മാ​ഹ​രി​ച്ച് ന​ൽ​കി. ഉ​യ​ർ​ന്ന പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ളും തൊ​ഴി​ൽ അ​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളും പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​ൻ കോ​ഴ്സു​ക​ളും മ​റ്റും പ​ഠി​ക്കു​ന്ന​തി​ന് കു​ട്ടി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം അ​ധ്യാ​പ​ക​ർ ക​ണ്ടെ​ത്തി. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, എം.​ജെ. ബെ​ന്നി, ലി​സ​മ്മ ചെ​റി​യാ​ൻ, സി.​ജെ. ഷി​നോ​ജ്, ജോ​സ​ഫ് ജോ​ർ​ജ്, ഡോ​ണ ട്രീ​സ, ഷ​റീ​ന വ​ർ​ഗീ​സ്, പി.​ഡി. സോ​മി​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.